കര്‍ഷക ഭാരതി 2024 അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു
സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2024 വര്‍ഷത്തിൽ കാര്‍ഷിക മേഖലയിലെ വിവിധ രംഗങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചവര്‍ക്ക് അവാര്‍ഡുകളും സമ്മാനങ്ങളും നല്‍കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ആയതു പ്രകാരം, മാധ്യമരംഗത്തെ മികവിനെ പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കി വരുന്ന കര്‍ഷക ഭാരതി അവാര്‍ഡിലേക്ക് നോമിനേഷനുകള്‍ ക്ഷണിച്ചു.
മലയാള ഭാഷയിലൂടെ കാര്‍ഷിക മേഖലയക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന തരത്തില്‍ മാധ്യമ പ്രവര്‍ത്തനം നടത്തിയ മികച്ച ഫാം ജേര്‍ണലിസ്റ്റിനാണ് അവാര്‍ഡ് നല്‍കുന്നത്. അതാത് വ്യക്തികളുടെ നാമനിര്‍ദ്ദേശം മാത്രമേ പരിഗണിക്കുകയുള്ളൂ. ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ പരിഗണിക്കുകയില്ല. അച്ചടി മാധ്യമം, ദൃശ്യ മാധ്യമം, നവ മാധ്യമം, ശ്രവ്യ മാധ്യമം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായിട്ടാണ് കര്‍ഷക ഭാരതി അവാര്‍ഡ് നല്‍കുന്നത്.
അവാർഡ് വിശദാംശങ്ങൾ
1. അച്ചടി മാധ്യമം
50,000/- രൂപയുടെ ക്യാഷ് അവാർഡ്, ഫലകം, സർട്ടിഫിക്കറ്റ്
2. ദൃശ്യ മാധ്യമം
50,000/- രൂപയുടെ ക്യാഷ് അവാർഡ്, ഫലകം, സർട്ടിഫിക്കറ്റ്
3. നവ മാധ്യമം
50,000/- രൂപയുടെ ക്യാഷ് അവാർഡ്, ഫലകം, സർട്ടിഫിക്കറ്റ്
4. ശ്രവ്യ മാധ്യമം
50,000/- രൂപയുടെ ക്യാഷ് അവാർഡ്, ഫലകം, സർട്ടിഫിക്കറ്റ്
കര്‍ഷക ഭാരതി അവാര്‍ഡ് നോട്ടിഫിക്കേഷൻ തീയതിയായ 19.07.2025 മുതല്‍ പുറകോട്ട് ഒരു വര്‍ഷത്തെ പ്രസ്തുത മേഖലയിലെ സംഭാവനകളാണ് പ്രധാനമായും പരിഗണിക്കുന്നത്. വിശദാംശങ്ങൾ www.keralaagriculture.gov.in എന്ന കൃഷി വകുപ്പ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 28.07.2025. അപേക്ഷകള്‍ ‘പ്രിന്‍സിപ്പൽ ഇന്‍ഫര്‍മേഷൻ ഓഫീസര്‍, ഫാം ഇന്‍ഫര്‍മേഷൻ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം-3’ എന്ന വിലാസത്തില്‍ അയക്കണം. നോമിനേഷനുകള്‍ അയയ്ക്കുന്ന കവറിന് പുറത്ത് ‘കര്‍ഷക ഭാരതി അവാര്‍ഡ് 2024 ഏതു വിഭാഗം’ എന്നത് പ്രത്യേകം രേഖപ്പെടുത്തണം.