അതിരപ്പിളളി ട്രൈബൽ വാലി കാർഷിക പദ്ധതി
സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ അതിരപ്പിള്ളി ഗ്രാമ പഞ്ചായത്തിലെ ആദിവാസി വിഭാഗത്തിൽപെടുന്ന ജനവിഭാഗത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും സമഗ്രവികസനം ലക്ഷ്യമാക്കിയും കൃഷി അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന പദ്ധതിയാണ് അതിരപ്പിളളി ട്രൈബൽ വാലി കാർഷിക പദ്ധതി. ഈ മേഖലയിലെ ആദിവാസി വിഭാഗത്തിന്റെ കാർഷിക അഭിവൃദ്ധിക്കും അവർ ഉല്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങളും, സംഭരിക്കുന്ന വനവിഭവങ്ങളും ശേഖരിച്ചു മൂല്യവർദ്ധനവ് നടത്തി അതിരപ്പിള്ളി എന്ന ബ്രാൻഡിൽ ഗുണഭോക്താവിന് വിപണിയിൽ ലഭ്യമാകുന്നത്തിനായി പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിയുടെ ഭാഗമായി ആദിവാസി കർഷകർ ഉല്പാദിപ്പിക്കുന്ന കാർഷിക ഉത്പന്നങ്ങളും വനവിഭവങ്ങളും സംസ്കരിക്കുന്നതിനും മൂല്യവർദ്ധനം നടത്തുന്നതിനുമായുള്ള സെൻട്രൽ പ്രോസസ്സിംഗ് യൂണിറ്റിന്റെ നിർമാണം അതിരപ്പിള്ളി ചിക്ളായിൽ പൂർത്തീകരിച്ചു.