celebrations started in one lakh farms

ഒരു ലക്ഷം കൃഷിയിടങ്ങളിൽ കൃഷി ആരംഭിച്ച് കർഷക ദിനാഘോഷം

ചിങ്ങം 1 കർഷകദിനാഘോഷവുമായി ബന്ധപ്പെട്ട് ഒരു ലക്ഷം കൃഷിയിടങ്ങളിൽ വിവിധ കാർഷിക പ്രവർത്തനങ്ങൾ ആരംഭിക്കും. ഇതിന്റെ ഭാഗമായി ഒരു ലക്ഷം പ്രാദേശിക തല ഉത്ഘാടനങ്ങളും നടക്കുന്നതാണ്. കാലാവസ്ഥയും ഓരോ പ്രദേശത്തിന്റെ സാധ്യതകളെയും കണക്കിലെടുത്ത് അതാതു സ്ഥലങ്ങളിലുള്ള പ്രാദേശികമായ കൃഷി തെരഞ്ഞെടുക്കാം. മികച്ച രീതിയിൽ കർഷക ദിനാഘോഷം സംഘടിപ്പിക്കുന്ന കൃഷി ഭവനുകളെ ബ്ലോക്ക് തലത്തിൽ തിരഞ്ഞെടുക്കും.

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഇതിനകം തന്നെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് കൃഷി കൂട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ട്. ഈ കൃഷി കൂട്ടങ്ങളുടെയും മറ്റു കർഷകരുടേയും നേതൃത്വത്തിലായിരിക്കും പുതുതായി കൃഷിയിറക്കുക. സംസ്ഥാന കർഷക ദിനാഘോഷത്തിന്റെയും കർഷക അവാർഡ് വിതരണത്തിന്റെയും ഒരുലക്ഷം കാർഷിക പ്രവർത്തനങ്ങളുടെ പ്രഖ്യാപനവും ആഗസ്റ്റ് 17ന് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി നിർവ്വഹിക്കും. ഇതോടൊപ്പം ബ്ലോക്ക് തലത്തിൽ പുതുതായി ആരംഭിക്കുന്ന കൃഷിമന്ത്രിയുടെ കർഷക സമ്പർക്ക പരിപാടിയായ കൃഷിദർശൻന്റെയും ഉദ്ഘാടനം നടത്തപ്പെടുന്നതാണ്