Online application for agricultural machinery from 1st August

കാർഷിക യന്ത്രോപകരണങ്ങൾക്കുള്ള ഓൺലൈൻ അപേക്ഷ ഓഗസ്റ്റ് 1 മുതൽ

സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (കാർഷിക യന്ത്ര വത്കരണ ഉപ പദ്ധതി – SMAM) പദ്ധതിക്കു കീഴിൽ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്‌കരണ. മൂല്യ വർധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡിയോടെ ലഭിക്കാൻ agrimachinery.nic.in/index ൽ ഓഗസ്റ്റ് ഒന്നു മുതൽ രജിസ്റ്റർ ചെയ്യാം. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 % മുതൽ 60 % വരെയും കർഷകരുടെ കൂട്ടായ്മകൾ, FPO കൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിംഗ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 % സാമ്പത്തിക സഹായവും യന്ത്രവത്കരണ തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷീനറി ബാങ്കുകൾ സ്ഥാപിക്കുന്നതിന് കർഷക ഗ്രൂപ്പുകൾക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 % എന്ന നിരക്കിൽ ₹ 8 ലക്ഷവും സാമ്പത്തിക സഹായം ലഭിക്കും.

പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങൾക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായോ കൃഷി എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസുമായോ, കൃഷി ഭവനുമായോ ബന്ധപ്പെടാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2306748, 0477-2266084, 0495-2725354.