Agriculture department with quality vegetables at low prices

വിപണി ഇടപെടലിന്റെ ഭാഗമായി കൃഷിവകുപ്പ് ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികൾ ആവശ്യക്കാരിലേക്ക് നേരിട്ട് എത്തിക്കുവാനും കർഷകർക്ക് മികച്ച വിലയും പൊതുജനത്തിന് കുറഞ്ഞ നിരക്കിൽ വിപണിയിൽ ഗുണമേന്മയുള്ള പച്ചക്കറികൾ സുലഭമാക്കുന്നതിനുമായി പച്ചക്കറി വണ്ടികൾ തയ്യാറായി. 24 സഞ്ചരിക്കുന്ന പച്ചക്കറി ചന്തകളാണ് വിപണി വില പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലക്കു 8 മൊബൈൽ യൂണിറ്റുകളും ബാക്കി 16 യൂണിറ്റുകൾ കാസർഗോഡ് ഒഴികയുള്ള ജില്ലകൾക്കുമാണ് തയ്യാറാക്കിയിട്ടുള്ളത്.

പൊതുവിപണിയിൽ നിന്നും 30% വരെ വിലക്കുറവിലാണ് ഹോർട്ടിക്കോർപ്പ് പച്ചക്കറികൾ വിൽക്കുന്നത്. 200 രൂപ വില വരുന്ന പച്ചക്കറി കിറ്റുകളും ലഭിക്കും. വെണ്ട, മുളക്, പടവലം, അമര, കത്തിരി, മത്തൻ, വെള്ളരി തക്കാളി, സവാള തുടങ്ങിയ 15 ഇനം പച്ചക്കറികളാണ് കിറ്റിൽ ഉള്ളത്. പച്ചക്കറി വണ്ടിയുടെ സേവനം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പരിധികളിലുണ്ടാകും.