Government approves salary revision for Plantation Corporation employees

പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാർക്ക് ശമ്പള പരിഷ്കരണത്തിന് സർക്കാർ അനുമതി

പ്ലാന്റേഷൻ കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിലെ ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടത്തുന്നതിനുള്ള അനുമതി. പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷൻ മുൻകാലങ്ങളിൽ നഷ്ടത്തിലാണ് പ്രവർത്തിച്ചിരുന്നതെങ്കിലും ഇപ്പോൾ വൈവിധ്യവത്കരണത്തിലൂടെയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമാണത്തിലൂടെയും കോർപ്പറേഷനെ ലാഭത്തിലെത്തിക്കുവാനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്ന സാഹചര്യത്തിലും മറ്റ് കോർപ്പറേഷനുകളിലെയും സർക്കാരിലെയും വിവിധ വിഭാഗം തൊഴിലാളികളുടെയും ജീവനക്കാരുടെയും ശമ്പളത്തിൽ കാലാനുസൃതമായ പരിഷ്കാരങ്ങൾ വരുത്തിയിട്ടുള്ളതിനാലുമാണ് സർക്കാർ ഇക്കാര്യം പരിഗണിച്ചത്. 20.01.2016 ലെ 07/2016 /Fin നമ്പർ ഉത്തരവ് പ്രകാരം 01.04.2016 പ്രാബല്യത്തിൽ ധനകാര്യ വകുപ്പ് നിഷ്കർഷിച്ചിട്ടുള്ള നിബന്ധനയോടെയാണ് പത്താം ശമ്പള പരിഷ്കരണ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുള്ളത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് സ്ഥാപനത്തിൽ ശംബള പരിഷ്കരണം നടക്കുന്നത്.