കേരളത്തിലെ കാർഷിക മേഖലയുടെ സമഗ്ര വളർച്ചയ്ക്കും, സംരംഭകത്വം, മൂല്യ വർധിത ഉൽപ്പന്ന നിർമ്മാണം, വിപണി ലക്ഷ്യമിട്ടുള്ള ഉല്പാദനപ്രക്രിയ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും, രാജ്യത്തുടനീളം നടന്നുവരുന്ന 10,000 എഫ്‌പിഒ മേള 2025 കേരളത്തിൽ ഫെബ്രുവരി 21 മുതൽ 23 വരെ കോഴിക്കോട് ട്രേഡ് സെന്ററിൽ സംഘടിപ്പിക്കുന്നു. കേന്ദ്ര, സംസ്ഥാന കൃഷി വകുപ്പുകൾ, SFAC എന്നിവ സംയുക്തമായാണ് എഫ് പി ഒ മേള സംഘടിപ്പിക്കുന്നത്.
മേളയുടെ ഭാഗമായി, ബിസിനസ്-ടു-ബിസിനസ് (B2B Meet) സംഘടിപ്പിക്കുന്നു. എഫ് പി ഒ കളുടെ ഉൽപ്പന്നങ്ങൾ സ്ഥിരമായി ലഭിക്കാൻ താല്പര്യമുള്ള വ്യാപാരികൾ, വ്യക്തികൾ, സംഘടനകൾ എന്നിവയുമായി ബി 2 ബി മീറ്റിലൂടെ ധാരണാപത്രത്തിലെത്താനുള്ള സൗകര്യവും ലഭിക്കും. കേരളത്തിലുടനീളമുള്ള 50 ഓളം എഫ്.പി.ഒ കളുടെ സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാകും. ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് സ്റ്റാളുകളിൽ നിന്നും വാങ്ങാനുള്ള സൗകര്യം ലഭിക്കും.
മേളയുടെ ഭാഗമായി എഫ്.പി.ഒ അംഗങ്ങൾ, കർഷകർ, സംരംഭകർ എന്നിവർക്കായി വിദഗ്ദർ നയിക്കുന്ന ബോധവൽക്കരണക്ലാസ്സുകളുണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് (www.keralaagriculture.gov.in) സന്ദർശിക്കുകയോ, 9600973695, 6282290993 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.