കർഷക സേവനങ്ങൾ വേഗത്തിലാക്കാൻ കർഷക രജിസ്ട്രി
കർഷക സേവനങ്ങൾ വേഗത്തിലാക്കാൻ കർഷക രജിസ്ട്രി. കൃഷിക്കുള്ള ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്പറിൻ്റെ (അഗ്രി സ്റ്റാക്ക്) ഘടകങ്ങളിലൊന്നായ കർഷക രജിസ്ട്രീ പ്രവർത്തന ക്ഷമമാകുന്നതിൻ്റെ ഫലമായി സർക്കാർ പദ്ധതികൾ വേഗത്തിലും, സുതാര്യമായും കർഷകർക്ക് ലഭ്യമാകുന്നു. കേരളത്തിലെ പി എം കിസാൻ ഗുണഭോക്താക്കൾ ഉൾപ്പെടെ 20 ലക്ഷം കർഷകരെ കർഷക രജിസ്ട്രിയുടെ ഭാഗമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാരിൻ്റെ കർഷക രജിസ്ട്രി ആപ്ലിക്കേഷനിലൂടെ സമർപ്പിക്കുന്ന കർഷകരുടെ വിവരങ്ങൾ ഉപയോഗിച്ച് ദേശീയതലത്തിൽ ജനറേറ്റ് ചെയ്യുന്ന ഒരു കർഷക ഐഡി കർഷകർക്ക് ലഭ്യമാകുന്നു. ഇതുപയോഗിച്ച് കർഷകർക്ക് ഭാവിയിൽ കേന്ദ്ര സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളിലെ ആനുകൂല്യങ്ങൾ മറ്റ് രേഖകളൊന്നും കൂടാതെ തന്നെ സുതാര്യമായും കാര്യക്ഷമമായും വേഗത്തിലും ലഭ്യമാകും. കർഷക രജിസ്ട്രിയുമായി ബന്ധപ്പെട്ട് കൃഷിഭവനിൽ നിന്നും അറിയിപ്പ് ലഭിച്ചാലുടൻ തന്നെ കേന്ദ്ര സർക്കാരിൻ്റെ കർഷക രജിസ്ട്രി ആപ്ലിക്കേഷനിൽ ലോഗിൻ ചെയ്ത ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോണിൽ വരുന്ന OTP നല്കി ആധാർ കാർഡ്, തങ്ങളുടെ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ, കരമടച്ച രസീത് എന്നിവയുമായി ഒത്തു നോക്കി ശരിയാണെന്നു ഉറപ്പുവരുത്തേണ്ടതാണ് ഇത് സംബന്ധിച്ച പ്രവർത്തനങ്ങൾ 2024 ഡിസംബർ 2025 ജനുവരി മാസങ്ങളിൽ പൂർത്തിയാക്കുവാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 1800-425-1011 എന്ന ടോൾ ഫ്രീ നമ്പറിലോ, 0471 þ2309122, 2303990, 2968122 എന്നീ ഹെല്പ് ഡെസ്ക് നമ്പറിലേയ്ക്കോ വിളിക്കേണ്ടതാണ്.