കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പ് – അപേക്ഷ ക്ഷണിച്ചു
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് 2024-25 വാർഷിക പദ്ധതിയുടെ ഭാഗമായി സപ്പോർട്ടു ഫാം മെക്കനൈസേഷൻ പദ്ധതിയിൽ എറണാകുളം ജില്ലയിലെ കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കുമായി കാർഷിക യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് റിപ്പയർ ആന്റ് സർവ്വീസ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. കാർഷിക യന്ത്രങ്ങൾ റിപ്പയർ ചെയ്യാൻ ആഗ്രഹിക്കുന്ന വ്യക്തികളും കർഷക സംഘങ്ങളും സെപ്തംബർ 20 നു മുമ്പായി അപേക്ഷ സമർപ്പിക്കണം. നിബന്ധനകൾക്കു വിധേയമായി 25-100 ശതമാനം വരെ (പരമാവധി തുക 1000-2000 വരെ ) സബ്സിഡി ധനസഹായം സ്പെയർപാർട്ട്സുകൾക്കും. 25 ശതമാനം സബ്സിഡി ധനസഹായം പരമാവധി 1000 രൂപ റിപ്പയർ ചാർജുകൾക്കും ലഭ്യമാവും. 2024-25 വർഷത്തിൽ ഘട്ടമായി 20 സർവ്വീസ് ക്യാമ്പുകളാണ് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, എറണാകുളം കാര്യാലയത്തിന്റെ നേതൃത്വത്തിൽ നടത്താനുദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനും അതതു ക്യഷിഭവനുമായോ ജില്ലാ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ ബന്ധപ്പെടുക. ഫോൺ 8943198880, 9847529216, 9496246073, 9745188234