Horticorp with Aranmula Ashtamirohini Mahavalla Sadya Non Toxic Vegetables

ആറന്മുള അഷ്‌ടമിരോഹിണി മഹാവള്ള സദ്യ വിഷരഹിത പച്ചക്കറിയുമായി ഹോർട്ടികോർപ്പ്

ചരിത്ര പ്രസിദ്ധമായ ആറന്മുള അഷ്‌ടമിരോഹിണി മഹാവള്ള സദ്യയ്ക്ക് വിഷരഹിത പച്ചക്കറി എത്തിച്ചു നൽകാൻ കേരള സർക്കാർ കൃഷി വകുപ്പ് സ്ഥാപനമായ ഹോർട്ടികോർപ്പും ആറന്മുള പളളിയോട സേവാസംഘവും കരാർ ഒപ്പു വെച്ചു. 52 പള്ളിയോടങ്ങളും ഒന്നിച്ചു തുഴഞ്ഞെത്തി ആറന്മുള ക്ഷേത്രമുറ്റത്തു നിലത്ത് ഇരുന്നു വഞ്ചിപ്പാട്ടുപാടി 64 വിഭവങ്ങൾ വിളമ്പിയ ഇലയിൽ നിന്നും ആഷോഷപൂർവ്വം ഉണ്ണുന്ന കേരളത്തിലെ ഏക സദ്യ ആണ് അഷ്ടമിരോഹിണി വളളസദ്യ, പളളിയോടങ്ങളിൽ എത്തുന്ന കരക്കാരെ കൂടാതെ ഭക്തജനങ്ങൾക്കും ക്ഷേത്ര മുറ്റത്ത് 64 വിഭവങ്ങൾ അടങ്ങിയ സദ്യ അന്നേ ദിവസം വിളമ്പുന്നുണ്ട്. ഏകദേശം ഒരു ലക്ഷം പേർക്കാണ് അന്ന് പള്ളിയോട സേവാസംഘം സദ്യ ഒരുക്കുന്നത്. 500 പറ അരിയുടെ സദ്യക്കു വേണ്ടി വരുന്ന വിവിധ ഇനം പച്ചക്കറികൾ ആണ് ഹോർട്ടികോർപ്പ് വിപണി വിലയെക്കാൾ കുറച്ചു എത്തിച്ചു നൽകുന്നത്. ആറന്മുള സദ്യയുടെ പ്രാധാന്യം കണക്കിലെടുത്തു മുന്തിയ ഇനം മത്തങ്ങ ഉൾപ്പെടെ ഉളള പച്ചക്കറികൾ കർണ്ണാടകയിൽ നിന്നും വരെ എത്തിച്ചു നൽകാനാണ് ഹോർട്ടികോർപ്പ് പദ്ധതി.