കേരളത്തിന്റെ മഹാ ഉത്സവമായി തിരുവനന്തപുരത്ത് നവംബർ 1 മുതൽ 7 വരെ കേരളീയം നടന്നു വരികയാണ്. കേരളീയം ട്രേഡ് ഫെയർ എട്ടു വേദികളിലായി നാനൂറിലേറെ സ്റ്റാളുകൾ. പ്രദർശന വിപണനം രാവിലെ 10 മുതൽ വൈകിട്ട് 10 മണി വരെ കേരളീയത്തിന്റെ ഭാഗമായി നടത്തപ്പെടുന്നു. കേരളീയത്തോട് അനുബന്ധിച്ച് കൃഷിവകുപ്പിന്റെ ട്രേഡ് ഫെയർ LMS COMPOUND ലാണ് ഒരുക്കുന്നത്. ജൈവ സർട്ടിഫിക്കേഷനുള്ള ഉൽപന്നങ്ങൾ, ഭൗമസൂചിക ലഭിച്ചിട്ടുള്ള ഉൽപ്പന്നങ്ങൾ സർക്കാരിന്റെ സ്വന്തം  KERALAGRO  ബ്രാൻഡിൽ സർക്കാർ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ തുടങ്ങിയവയും കേരള കാർഷിക സർവകലാശാലയുടെയും ഫാമുകളിലേയും ഗുണമേന്മയുളള നടീൽ വസ്തുക്കൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവയും ട്രേഡ് ഫെയറിൽ ഉണ്ടായിരിക്കുന്നതാണ്.