വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 2020 ഓഗസ്ററ് 31 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ 2016 മാർച്ച് 31 വരെയും എടുത്ത കാർഷിക വായ്പകൾ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സർക്കാർ ഉത്തരവായി. വ്യക്തിഗത അപേക്ഷകൾ സം സ്ഥാന കർഷക കടാശ്വാസ കമ്മിഷനിൽ ഡിസംബർ 31 വരെ സ്വീകരിക്കും. നേരിട്ടോ തപാൽ മുഖേനയോ അപേക്ഷിക്കാം. കമ്മീഷനിലൂടെ കാർഷിക കടാശ്വാസം മുൻപു ലഭിച്ചവർ വീണ്ടും അപേക്ഷിക്കാൻ പാടില്ല. നിലവിൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ മാത്രമാണ് സർക്കാരിന്റെ കടാശ്വാസ പദ്ധതിയുമായി സഹകരിക്കുന്നത്. അതിനാൽ മറ്റു ബാങ്കുകളിലെ വായ്പാ കുടിശികയിൽ അപേക്ഷ സ്വീകരിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0471 2743782, 2743783. റേഷൻ കാർഡിന്റെ പകർപ്പ്, വരുമാനം തെളിയിക്കുന്നതിന് വില്ലേജ് ഓഫിസറുടെ സാക്ഷ്യ പത്രത്തിന്റെ അസ്സൽ, കർഷകനാണെന്ന് തെളിയിക്കുന്നതിന് കൃഷി ഓഫിസറുടെ സാക്ഷ്യപത്രം (അസ്സൽ) വായ്പ നിലനിർത്തുന്ന പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ അപേക്ഷക്കൊപ്പം നൽകേണ്ടതാണ്.