കൃഷിഭവനുകളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് സംസ്ഥാനത്തെ കാർഷികരംഗത്തെ പറ്റി മനസ്സിലാക്കാനും ക്രോപ്പ് പ്ലാനിങ് ആൻഡ് കൾട്ടിവേഷൻ, എക്സ്റ്റൻഷൻ, അഡ്മിനിസ്ട്രേഷൻ, അനുബന്ധ മേഖലകൾ എന്നിവയിൽ പ്രായോഗിക പരിശീലനം നേടാനും അവസരമൊരുക്കുന്ന ഇന്റേൺഷിപ്പ് പദ്ധതിയിലേക്ക് സെപ്റ്റംബർ 19 വരെ അപേക്ഷകൾ സമർപ്പിക്കാം. ഓഫീസുമായി ബന്ധപ്പെട്ട ഫ്രണ്ട് ഓഫീസ് മാനേജമെന്റ്, ഡേറ്റ അപ്ഡേഷൻ /ഡേറ്റാ എൻട്രി എന്നിവയെക്കുറിച്ചറിയാനും ഓഫീസുമായി ബന്ധപ്പെട്ട എക്സ്റ്റൻഷൻ പ്രവർത്തനങ്ങൾക്ക് സഹായം
നൽകാനും അവസരമുണ്ടാകും.

യോഗ്യത – അഗ്രികൾച്ചറിൽ വെക്കേഷണൽ ഹയർ സെക്കൻഡറി എഡ്യൂക്കേഷൻ (വി എച്ച് എസ് ഇ) സർട്ടിഫിക്കറ്റ് നേടിയവരോ അഗ്രികൾച്ചർ/ ഓർഗാനിക് ഫാമിംഗ് ഡിപ്ലോമ ഉള്ളവരോ ആകണം.

പ്രായം 01.08.2023 ന് 18 നും 41 നും ഇടയ്ക്ക്

www.keralaagriculture.gov.in എന്ന പോട്ടൽ വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹോണറേറിയമായി പ്രതിമാസം 5000 രൂപ നൽകും. പരമാവധി 180 ദിവസമായിരിക്കും (6 മാസം) ഇന്റേൺഷിപ്പ്.