പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് കാർഷിക അടിസ്ഥാന സൗകര്യനിധിയിൽ നിന്നും 1% നിരക്കിൽ വായ്പ ലഭിക്കും. കർഷകർക്കായി 2250 കോടി രൂപയുടെ സഹായം സംസ്ഥാനത്ത് ലഭ്യമാണ്. എന്നാൽ പ്രയോഗികമായ പ്രൊജക്ടുകൾ സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിൽ കാർഷിക സഹകരണ സംഘങ്ങൾക്ക് വേണ്ടി പ്രത്യേക ഡി പി ആർ ക്ലിനിക്കുകൾ സംഘടിപ്പിക്കും. കാർഷിക ഉത്പന്നങ്ങളുടെ വിപണനം കർഷകർ എപ്പോഴും അനുഭവിക്കുന്ന ഒരു പ്രതിസന്ധിയാണ്. ഇതിന് ശാശ്വതമായ ഒരു പരിഹാരം കാണുക എന്നതാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. പ്രാദേശിക കാർഷിക ഉൽപ്പന്നങ്ങളുടെ വിപണത്തിന് കർഷകന് വേണ്ട എല്ലാ സഹായങ്ങളും നൽകുക എന്ന ഉദ്ദേശത്തോടുകൂടി കേരള ആഗ്രോ ബിസിനസ് കമ്പനി (KABCO) ഉടനെ പ്രവർത്തനം ആരംഭിക്കും.
കാർഷികോൽപ്പന്നങ്ങളുടെ വിപണത്തിനും മൂല്യവർദ്ധനവിനും അനുയോജ്യമായ പദ്ധതികൾ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് ഏറ്റെടുക്കുവാൻ കഴിയും. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ കീഴിൽ കർഷക ഗ്രൂപ്പുകൾക്ക് വേണ്ട പരിശീലനം, ഉൽപന്ന സംസ്കരണത്തിന് വേണ്ട സഹായം എന്നിവ കൂടുതൽ സുഗമമായി നടത്തുവാൻ സാധിക്കും. കർഷകരുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആകർഷകമായ പാക്കിങ് നടത്തുന്നതിന് വേണ്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്ങുമായി ധാരണാ പത്രം ഒപ്പു വക്കുകയും പരിശീലന പരിപാടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. നമ്മുടെ കർഷകർക്ക് പാക്കേജിങ്ങിൽ ആവശ്യമായ പരിശീലനം നൽകുവാൻ കൃഷിവകുപ്പിനു സാധിക്കും.