ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടിക്കൾച്ചർ റിസർച്ചിന്റെ ( ഐ .സി.എ.ആർ.) സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പ് – സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ-കേരള മുഖാന്തിരം രാഷ്ട്രീയ കൃഷി വികാസ് യോജന എന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാനത്ത് വെർട്ടിക്കൽ മാതൃകയിൽ പച്ചക്കറി കൃഷി നടപ്പിലാക്കുവാൻ ലക്ഷ്യമിടുന്നു. ഒരു സ്ക്വയർ മീറ്റർ വിസ്തൃതിയിൽ സ്ഥാപിക്കാൻ കഴിയുന്ന 4 അടുക്കുകളുള്ള അർക്ക വെർട്ടിക്കൽ ഗാർഡൻ സ്ട്രക്ച്ചറിനൊപ്പം 16 ചെടിച്ചട്ടികൾ, 80 കിലോഗ്രാം പരിപോഷിപ്പിച്ച നടീൽ മാധ്യമം (ചകിരിച്ചോർ), ചീര, മുളക്, പാലക്ക്, മല്ലി, കത്തിരി, തക്കാളി തുടങ്ങിയ വിളകളുടെ വിത്ത്, സസ്യ പോഷണ സംരക്ഷണ പദാർത്ഥങ്ങൾ, 25 ലിറ്റർ സംഭരണശേഷിയുള്ള തുളളിനന സൗകര്യം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ചക്രങ്ങൾ ഘടിപ്പിച്ചിട്ടുള്ളതിനാൽ സൂര്യപ്രകാശ ലഭ്യതയ്ക്കനുസരിച്ച് സ്ഥാനം മാറ്റാവുന്നതാണ്. 22100/- രൂപ ആകെ ചിലവ് വരുന്ന ഒരു യൂണിറ്റ് അർക്ക വെർട്ടിക്കൽ ഗാർഡൻ 10525/- രൂപ ധനസഹായത്തോടെയാണ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക. https://serviceonline.gov.in/ എന്ന വെബ്സൈറ്റിലൂടെ ഒാൺലൈനായി ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഗുണഭോക്തൃവിഹിതമായ 11575/- രൂപ അപേക്ഷയോടൊപ്പം ഒാൺലൈനായി മുൻകൂർ അടയ്ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള പി.ഒ., പാളയം, തിരുവനന്തപുരം എന്ന മേൽവിലാസത്തിലോ, 0471 2330857, 9188954089 എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടുകയോ, www.shm.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക.