തേനീച്ച വളർത്തൽ പദ്ധതികളുടെ പ്രചരണാർത്ഥം തെരഞ്ഞെടുക്കപ്പെട്ട 250 കർഷകർക്ക് തേനീച്ച വളർത്തലിന്റെ വിവിധ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തി രണ്ടുദിവസം നീണ്ടുനിൽക്കുന്ന സെമിനാറുകൾ ഉൾപ്പെടെയുള്ള കാർഷിക പ്രദർശനമായ തേൻ മഹോത്സവം 2023ന് സംസ്ഥാന പബ്ലിക് ലൈബ്രറി ഹാളിൽ തുടക്കമായി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കി വരുന്ന തേനീച്ച വളർത്തൽ പദ്ധതികളുടെ സംസ്ഥാന നോഡൽ ഏജൻസിയായ ഹോർട്ടികോർപ് മാർച്ച് 27,28 തീയതികളിലാണ് സെമിനാറുകൾ സംഘടിപ്പിച്ചിട്ടുള്ളത്.
ഡോ. ഡെയ്സി തോമസ്, ശ്രീമതി. റോമി ജേക്കബ്, ഡോ. അമൃത എന്നിവർ രണ്ട് ദിവസത്തെ സെമിനാറുകൾ നേതൃത്വം നൽകും. തേനും തേൻ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും സെമിനാറിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. തേൻ മഹോത്സവം 28.03.2023 അവസാനിക്കും.