കേരളസർക്കാർ കൃഷിവകുപ്പ് 2023 ഫെബ്രുവരി 25 മുതൽ മാർച്ച് 02 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വച്ച് നടത്തുന്ന വൈഗ 2023നോട് അനുബന്ധിച്ച് മാധ്യമ പുരസ്കാരങ്ങൾക്ക് നോമിനേഷൻ സ്വീകരിക്കുന്നു. വൈഗ 2023-മായി ബന്ധപ്പെട്ട് 2023ഫെബ്രുവരി 22 മുതൽ മാർച്ച് 01 വരെ മാധ്യമങ്ങളിൽ വന്നിട്ടുള്ള വാർത്തകൾ, വിഡിയോകൾ, ചിത്രങ്ങൾ തുടങ്ങിയവയാണ് നോമിനേഷനോടൊപ്പം സമർപ്പിക്കേണ്ടത്. വൈഗ 2023ന് ഏറ്റവും അധികം കവറേജും മൈലേജും നൽകുന്നവയ്ക്ക് മുൻഗണന ലഭിക്കും. വൈഗ 2023 വാർത്തകൾ, ക്ലിപ്പിങ്ങുകൾ, ശബ്ദസന്ദേശങ്ങൾ, മറ്റുപ്രൂഫുകൾ തുടങ്ങിയവയുടെ പകർപ്പുകളോടൊപ്പം നോമിനേഷൻ mediadivisionfib@gmail.com എന്ന ഇ-മെയിലിലേക്ക് മാർച്ച് 01 വൈകുന്നേരം 3 മണിക്ക് മുൻപായി അയയ്ക്കണം. താഴെ പറയുന്ന 5 വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്.
– മികച്ച പത്ര മാധ്യമം
– മികച്ച പത്ര റിപ്പോർട്ടർ
– മികച്ച എഫ എം ചാനൽ
– മികച്ച വിഷ്വൽ മീഡിയ
-മികച്ച ഓൺലൈൻ വാർത്താമാധ്യമം
നോമിനേഷനോടൊപ്പം ഏത് വിഭാഗത്തിലാണ് നോമിനേഷൻ സമർപ്പിക്കുന്നത് എന്നും, പൂർണ്ണമായ പേര്, മാധ്യമത്തിന്റെ പേര്, ബ്യുറോ തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്തണം. വിജയികൾക്ക് വൈഗയുടെ സമാപനസമ്മേളനത്തിൽ വച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.