പാട്ടത്തിന് എടുത്ത ഭൂമിയിലും പട്ടയം ലഭിക്കാത്ത വനഭൂമിയിലും കൃഷി ചെയ്യുന്നവര്‍ക്കും തേനീച്ച കർഷകർക്കും കൃഷി വകുപ്പിന്റെ ഹ്രസ്വ – വാര്‍ഷിക വിളകള്‍ക്ക് ആനുകൂല്യം ഉറപ്പാക്കാൻ സര്‍ക്കാര്‍ ഉത്തരവിറക്കി. തൃശൂർ ഒല്ലൂക്കരയിൽ അഞ്ച് ദിവസമായി നടന്നു വന്ന കൃഷിദർശൻ പരിപാടിയുടെ കൃഷിയിട സന്ദർശന വേളയിലാണ് കർഷകരുടെ പരാതി കേട്ട് ഉത്തരവിറക്കിയത്.
പാട്ടത്തിന് എടുത്ത ഭൂമിയിലും പട്ടയം ലഭിക്കാത്ത വനഭൂമിയിലും കൃഷി ചെയ്യുന്നവര്‍ക്കും തേനീച്ച കർഷകർക്കും കൃഷി വകുപ്പിന്റെ ഹ്രസ്വ – വാര്‍ഷിക വിളകള്‍ക്ക് ആനുകൂല്യം ഉറപ്പാക്കാനാണു സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
കൃഷിവകുപ്പിന്റെയും മറ്റ് വകുപ്പുകളുടെയും സഹായത്തോടെ, കർഷകരുടെ വരുമാന വർദ്ധനവ് ലക്ഷ്യമിട്ട് ആവിഷ്കരിച്ച മൂല്യവർദ്ധന കാർഷിക പദ്ധതിക്ക് 2206 കോടി രൂപയുടെ കേന്ദ്രാനുമതി ലഭിച്ചു. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി കാർഷിക വിളകളുടെ ഉൽപാദനം, സംഭരണം, സംസ്കരണം, മൂല്യ വർദ്ധന ഉൽപന്ന നിർമ്മാണം, വിപണനം എന്നിവ ലക്ഷ്യമിട്ട് ആവിഷ്കരിച്ച പദ്ധതിക്കാണ് അനുമതി ലഭിച്ചത്