ഏഴ് ഭൗമസൂചികാപദവിയും 16 പാറ്റന്റും നേടി അഭിമാനകരമായ നേട്ടവുമായി കാർഷിക സർവ്വകലാശാല
കേരളത്തിലെ കാർഷിക മേഖലയിൽ അഭിമാനകരമായ സ്ഥാപനമാണ് കേരള കാർഷിക സർവ്വകലാശാലയെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിയമസഭയിൽ അറിയിച്ചു. 50 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സർവ്വകലാശാല ഇതിനോടകം തന്നെ നിരവധിയായ സംഭാവനകൾ കാർഷിക മേഖലയിൽ നൽകിയിട്ടുണ്ട്. ഉല്പാദന ക്ഷമതയും രോഗപ്രതിരോധ ശേഷിയുമുള്ള 359 ഇനങ്ങൾ കർഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. സംരംഭകർക്കായി 112 സാങ്കേതിക വിദ്യകൾ ഇതിനോടകം കാർഷിക സർവ്വകലാശാല വികസിപ്പിച്ചിട്ടുണ്ട്. 30 ഓളം സാങ്കേതിക വിദ്യകൾ കർഷകരിലേക്ക് എത്തിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. അത് കൂടാതെ ഈ സർക്കാർ നിലവിൽ വന്നതിനു ശേഷം 7 വിളകൾക്ക് ഭൗമ സൂചിക പദവി ലഭിക്കുകയും 16 പാറ്റന്റുകളും സർവകലാശാലയുടെ ഇടപെടലിന്റെ ഭാഗമായി നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പയ്യന്നൂർ എം.എൽ.എ. ശ്രീ.റ്റി.ഐ. മധുസൂദനൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കൃഷി മന്ത്രി.