The National Workshop organized by the State Agricultural Price Determination Board was inaugurated

സംസ്ഥാന കാർഷിക വില നിർണ്ണയ ബോർഡ് സംഘടിപ്പിച്ച നാഷണൽ വർക്ക്ഷോപ്പ് ഉദ്‌ഘാടനം ചെയ്തു

ദേശീയ/അന്തർദേശിയ തലത്തിൽ കാർഷിക വിപണന മേഖലയിലെ നവീന ആശയങ്ങളും സാങ്കേതിക വിദ്യയിലെ സാധ്യതകളും കേരളത്തിലെ സാഹചര്യത്തിൽ കൃഷിയിടങ്ങളിൽ പ്രായോഗികമായ തരത്തിൽ ഉപയോഗപ്പെടുത്തുന്നതിന് സാദ്ധ്യതകൾ ചർച്ച ചെയ്യുന്നതിന് സംഘടിപ്പിച്ച നാഷണൽ വർക്ക്ഷോപ്പ് ഓൺ മാർക്കറ്റ് ഇന്റലിജൻസ് ആൻഡ് ഡിജിറ്റൽ ഇന്നോവേഷൻസ് പരിപാടി മസ്‌ക്കറ്റ് ഹോട്ടലിൽ ഉദ്‌ഘാടനം നിർവ്വഹിച്ചു. കർഷകരുടെ വരുമാനം 50 ശതമാനം വർദ്ധിപ്പിക്കുന്ന തരത്തിൽ സംസ്ഥാന സർക്കാർ വിവിധങ്ങളായ പദ്ധതികൾ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. 4 പ്രധാനപ്പെട്ട മേഖലകളിലാണ് കൃഷി വകുപ്പ് നിലവിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നത്. ഭക്ഷ്യസുരക്ഷയും പോഷകാഹാര ലഭ്യതയും ഉറപ്പാക്കുക, കാലാവസ്ഥ അനുരൂപ സുസ്ഥിര കാർഷിക വികസനം, കാർഷിക മൂല്യവർദ്ധിത ശ്രിംഖല ശക്തിപ്പെടുത്താൻ, കാർഷിക മേഖലയുടെ ഡിജിറ്റലൈസഷൻ എന്നിവയാണവ. കഴിഞ്ഞ മൂന്ന് വർഷത്തിൽ ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിരവധി പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കാലാവസ്ഥ അനുരൂപ കൃഷി അനുബന്ധ മേഖലയിൽ അടുത്ത 5 വർഷങ്ങളിലായി 2400 കോടിയോളം ചെലവിൽ ലോക ബാങ്കിന്റെ ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിക്ക് കൃഷി വകുപ്പിന് അനുമതി ലഭിച്ചിട്ടുള്ളതായി അറിയിച്ചു.