കണ്ണൂർ ജില്ലാ മണ്ണ് പരിശോധന ലബോറട്ടറിക്ക് NABL അംഗീകാരം
സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ കണ്ണൂർ കരിമ്പത്ത് സ്ഥിതിചെയ്യുന്ന ജില്ലാ മണ്ണ് പരിശോധന ലബോറട്ടറിക്ക് വിവിധ പരിശോധനകളിലെ വിശ്വാസ്യതയും, കൃത്യതയും അടിസ്ഥാനമാക്കി NABL-ന്റെ ദേശീയ അംഗീകാരം. സംസ്ഥാനങ്ങളിലെ വിവിധ ലാബുകൾക്ക് അംഗീകാരം നൽകുന്ന ദേശീയ ഏജൻസിയാണ് നാഷണൽ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലാബോറട്ടറീസ് (NABL). ഇത്തരത്തിൽ സംസ്ഥാന കൃഷി വകുപ്പിന് കീഴിൽ അംഗീകാരം ലഭിക്കുന്ന ആദ്യത്തെ സ്ഥാപനമാണ് കണ്ണൂർ ജില്ലാ മണ്ണ് പരിശോധന ലാബോറട്ടറി. ജില്ലയിലെ 89 കൃഷിഭവനകളിൽ നിന്നും വിവിധ പദ്ധതികളുടെ ഭാഗമായി ലഭിക്കുന്ന സാമ്പിളുകൾ, കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന സാമ്പിളുകൾ മറ്റു സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സാമ്പിളുകൾ എന്നിവ പരിശോധിച്ച് സോയിൽ ഹെൽത്ത് കാർഡ് വിതരണം ചെയ്യുന്ന പ്രവർത്തികൾ ഇൗ സ്ഥാപനത്തിൽ നടന്നു വരുന്നു. നിലവിൽ മണ്ണിന്റെ അമ്ലത, ഇലക്ട്രിക്കൽ കണ്ടക്റ്റിവിറ്റി, നൈട്രജൻ (OC), ഫോസ്ഫറസ്, പൊട്ടാഷ്, കാൽസ്യം, മഗ്നീഷ്യം, സൾഫർ, ബോറോൺ, സിങ്ക്, മംഗനീസ്, അയൺ, കോപ്പർ എന്നീ ഘടകങ്ങൾ പരിശോധിക്കുന്നതിനുള്ള സൗകര്യം ലാബിൽ ലഭ്യമാണ്. ഇതിൽ അമ്ലത, ഇലക്ട്രിക്കൽ കണ്ടക്റ്റിവിറ്റി, നൈട്രജൻ (OC), ഫോസ്ഫറസ്, പൊട്ടാഷ്, കാൽസ്യം, മഗ്നീഷ്യം, സൾഫർ, ബോറോൺ, സിങ്ക്, മംഗനീസ്, അയൺ, കോപ്പർ എന്നീ ഘടകങ്ങളുടെ പരിശോധനയ്ക്കാണ് ചഅആഘ അംഗീകാരം ലഭിച്ചിരിക്കുന്നത്. ചഅആഘ അംഗീകാരം ലഭിച്ചതിലൂടെ ലാബിന്റെ കാര്യക്ഷമതയും മണ്ണ് പരിശോധന റിസൾട്ടിന്റെ സ്വീകാര്യതയും വർദ്ധിച്ചിരിക്കുകയാണ്. ഇത് കൂടുതൽ കർഷകരെ ലാബിന്റെ സേവനം പ്രയോജനപ്പെടുത്തുന്നതിന് സഹായിക്കും. കൂടാതെ വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ കാര്യക്ഷമമായ നടത്തിപ്പിനും ഈ- സെർട്ടിഫിക്കേഷൻ പ്രയോജനപ്പെടും. ഈ അംഗീകാരത്തിന് 2027 സെപ്റ്റംബർ19 വരെയുള്ള 3 വർഷം പ്രാബല്യം ഉണ്ടാകും. ലാബിന്റെ മികച്ച പ്രവർത്തനങ്ങളുടെ ഭാഗമായി 2023 -24 സാമ്പത്തിക വർഷം പരിശോധിച്ച 9293 സാമ്പിളുകളുടെ പരിശോധന ഫലം വിശകലനം ചെയ്ത് പഞ്ചായത്ത് തല സോയിൽ ഫെർട്ടിലിറ്റി മാപ്പ് പ്രകാശനം ചെയ്യുന്നതിന്റെ തയ്യാറെടുപ്പിലാണ് കേന്ദ്രം ഇപ്പോൾ. കരിമ്പത്ത് സ്ഥിതി ചെയ്യുന്ന കണ്ണൂർ ജില്ലാ ഫാം കോമ്പൗണ്ടിൽ സ്റ്റേറ്റ് അഗ്മാർക്ക് ലാബിനോടും RATTC യോടും ചേർന്നാണ് കണ്ണൂർ ജില്ലാ മണ്ണ് പരിശോധന ലാബ് പ്രവർത്തിച്ചു വരുന്നത്.