ലോക വിപണി ലക്ഷ്യമാക്കി കൃഷിവകുപ്പിന്റെ പുതിയ 2 ബ്രാൻഡുകൾ: കേരളഗ്രോ ഓർഗാനിക്, കേരളഗ്രോ ഗ്രീൻ
മൂല്യ വർദ്ധനവിലൂടെ കർഷകരുടെ വരുമാന വർദ്ധനവ് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതികളിൽ കൃഷിവകുപ്പിന്റെ പുതിയ കാൽവയ്പ്പാണ് കേരളഗ്രോ ഓർഗാനിക്, കേരളഗ്രോ ഗ്രീൻ എന്നീ ബ്രാന്റുകൾ . ദേശീയ/അന്തർദേശീയ വിപണികളെ ലക്ഷ്യമാക്കി പൂർണമായും ജൈവ രീതിയിലും ഉത്തമ കൃഷി രീതികൾ അവലംബിച്ചും കൃഷി ചെയ്ത ഉത്പന്നങ്ങളുടെ ലോഞ്ചിങ് കർമ്മം സെക്രട്ടേറിയറ്റ് അനക്സ് കക ലയം ഹാളിൽ നിർവഹിച്ചു. കൊല്ലം ഭാഗ്യശ്രീ ഓർഗാനിക് ഫാം, പാലക്കാട് അട്ടപ്പാടിയിലെ അറ്റ്ഫാം കർഷക ഉത്പാദക കമ്പനി, തൃശ്ശൂർ അതിരപ്പള്ളി ടൈ്രബൽ വില്ലേജ് കർഷക ഉത്പാദക കമ്പനി എന്നിവിടങ്ങളിൽ നിന്നുള്ള 26 ഉൽപ്പന്നങ്ങളാണ് കേരളഗ്രോ ഓർഗാനിക്, കേരളഗ്രോ ഗ്രീൻ എന്നീ ബ്രാൻഡുകളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിപണിയിൽ എത്തിയത്. കേരളത്തിൽ എല്ലാ ജില്ലകളും കേന്ദ്രീകരിച്ച് കേരളഗ്രോ ബ്രാൻഡ് ഷോപ്പുകൾ മുഖേനയാവും ഈ ഉൽപ്പന്നങ്ങളുടെ വിപണനം നടത്തുക.
ഭക്ഷണസാധനങ്ങളുടെ ഉൽപാദനവുമായി ബന്ധപ്പെട്ട രാസകീടനാശിനികളുടെയും മറ്റും ഉപയോഗത്തിലൂടെ വിഷം കലരുന്നു എന്ന ആശങ്ക അകറ്റുന്നതിനും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള കാർഷിക ഉത്പന്നങ്ങൾ ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുമാണ് കേരളഗ്രോ ബ്രാൻഡ് കൃഷിവകുപ്പ് അവതരിപ്പിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. കേരളഗ്രോ ബ്രാൻഡിന് കീഴിൽ പുതുതായി കേരളഗ്രോ ഓർഗാനിക്, കേരളഗ്രോ ഗ്രീൻ എന്നിങ്ങനെ യഥാക്രമം ജൈവ ഉത്പന്നങ്ങളും ഉത്തമ കൃഷി രീതികൾ അവലംബിച്ച് ഉത്പാദിപ്പിച്ച ഉൽപ്പന്നങ്ങളുമാണ് വിപണിയിലെത്തിക്കുന്നത്. കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ കർശന പരിശോധനയ്ക്ക് കീഴിൽ സംസ്ഥാനത്തെ കർഷകർ ഉത്പാദിപ്പിക്കുന്ന വിശ്വാസയോഗ്യമായ ജൈവ ഉൽപന്നങ്ങൾ ആധികാരികതയോടുകൂടി പൊതുവിപണിയിൽ ലഭ്യമാക്കുക എന്നതാണ് ബ്രാൻഡിങ്ങിന്റെ ലക്ഷ്യം. സംസ്ഥാനത്തുടനീളമുള്ള എല്ലാ ജില്ലകളിലെയും എല്ലാ കേരളഗ്രോ സ്റ്റോറുകളിലൂടെ ഉൽപ്പന്നങ്ങൾ ലഭ്യമാകും. കമ്മീഷൻ ഏജന്റുമാരോ ഇടനിലക്കാരോ ഇല്ലാത്തതിനാൽ ഉൽപ്പാദകർക്ക് മികച്ച വില ലഭിക്കുകയും ഗുണഭോക്താക്കൾക്ക് വിശ്വാസ്യതയോടെ ന്യായവിലയ്ക്ക് പൊതുവിപണികളിൽ ഗുണമേന്മയോടെ തനത് ഉൽപ്പന്നങ്ങൾ ലഭിക്കുകയും ചെയ്യും. ഇപ്പോൾ വിപണിയിലുള്ള വിശ്വാസ്യതയില്ലാത്ത ജൈവ ഉൽപ്പന്നങ്ങൾ നേടുന്ന മാർക്കറ്റ് ഷെയർ നമ്മുടെ കർഷകർക്ക് ലഭിക്കുന്നതിലൂടെ അവരുടെ വരുമാനം വർദ്ധിക്കാനും ഇത് ഇടയാക്കും.
ആരോറൂട്ട് വാൽനട്ട്, ആരോറൂട്ട് ബനാന, ആരോറൂട്ട് ബദാം, ആരോറൂട്ട് ക്യാഷ്യു, ആരോറൂട്ട് പിസ്ത എന്നീ ഉൽപ്പന്നങ്ങളാണ് ഭാഗ്യശ്രീ ഒാർഗാനിക് ഫാം, കൊല്ലം ഉല്പാദിപ്പിക്കുന്നത്.
ചാമ, തിന മില്ലറ്റ്, റാഗി പുട്ടുപൊടി, റാഗി ദോശ മിക്സ്, ബജ്റ പൊടി, ബജ്റ ദോശ മിക്സ്, മണിച്ചോളം, ബജ്റ ഗ്രെയിൻ, റാഗി പൊടി, പനിവരക് മില്ലറ്റ് എന്നിവയാണ് അഠഎഅങ എജഛ, പാലക്കാട് ഉൽപ്പാദിപ്പിക്കുന്നത്. ഈ 15 ഉൽപ്പന്നങ്ങളും കേരളഗ്രോ ഒാർഗാനിക്കായി ബ്രാൻഡ് ചെയ്തിട്ടുണ്ട്. കുരുമുളക് (100 ഴാ), കുരുമുളക് പൊടി, കാപ്പിപ്പൊടി, വറുത്ത കാപ്പിക്കുരു, ഈ സ്റ്റ് ഇന്ത്യൻ ആരോറൂട്ട് സ്റ്റാർച്ച്, മഞ്ഞക്കൂവ പൊടി, കുടംപുളി, കുന്തിരിക്കം മഞ്ഞൾ എന്നിവയാണ് അതിരപ്പള്ളി ടൈ്രബൽ വാലി എജഛ, തൃശ്ശൂർ ഉൽപ്പാദിപ്പിക്കുന്നത്.
കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ കൂടുതൽ കർഷകരും കൃഷിക്കൂട്ടങ്ങളും എഫ് പി ഒ/എസ് പി സി കളും ഇത്തരത്തിൽ കാർഷിക ഉത്പന്നങ്ങളുടെ ഒാർഗാനിക്/ഗ്രീൻ ബ്രാൻഡിങ്ങിനു തയ്യാറായിക്കൊണ്ടിരിക്കുകയാണ്. ഇൗ സാമ്പത്തികവർഷം 100 ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്.