ഒക്കൽ ഫാം ഫെസ്റ്റ് ആരംഭിച്ചു
എറണാകുളം ജില്ലാ പഞ്ചായത്ത് കാ4ഷിക വികസന ക4ഷക ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഒക്കൽ ഫാം ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കൃഷിയുടെയും കർഷകരുടെയും പ്രസക്തി ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഒക്കൽ ഫാം ഫെസ്റ്റ്. കൃഷിയിലേക്കിറങ്ങാൻ പുതുതലമുറ തയാറാകുന്നില്ല.പഠനത്തിനും തൊഴിലിനുമായി പലരും വിദേശ രാജ്യങ്ങളിലേക്ക് പോകുന്നു. സോഫ്റ്റ് വെയർ മേഖലയിലായാലും ഹാർഡ് വെയർ മേഖലയിലായാലും സ്വന്തം വയർ നിറയ്ക്കാൻ ഭക്ഷണം വേണം. ഇതിന് കൃഷിയുണ്ടാകണം.
ഭക്ഷണം കഴിക്കുന്നവരെല്ലാം കൃഷിയുടെ ആനുകൂല്യം പറ്റുന്നവരാണ്. എന്നാൽ ആരും കൃഷിക്ക് പ്രാധാന്യം നൽകുന്നില്ല. അടുക്കള പോലും ആവശ്യമില്ലാത്ത തരത്തിൽ പാഴ്സൽ ഭക്ഷണം ഉപയോഗിക്കുന്നവർ കൂടുന്നു. അതോടൊപ്പം ആശുപത്രികളുടെ എണ്ണവും വർധിക്കുന്നു. രോഗികളും രോഗങ്ങളും വർധിക്കുന്നു. ഇപ്പോഴുള്ള മിക്ക കുട്ടികളിലും ഭാരക്കുറവോ കൂടുതലോ അനുഭവപ്പെടുന്നുണ്ടെന്ന് 27 വിദഗ്ധ ഡോക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഡോക്ടർമാർ വ്യക്തമാക്കി. ഇത് കൃത്യമായ പോഷകം കുട്ടികൾക്ക് ആഹാരത്തിൽ നിന്ന് ലഭിക്കാത്തതുകൊണ്ടാണെന്നും ഡോക്ടർമാർ പറയുന്നു. സ്ത്രീകളിൽ അസ്ഥിരോഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വർധിക്കുന്നു. മരുന്നുകൾക്ക് പകരം ഭക്ഷണ ക്രമീകരണത്തിലൂടെ ഇവ നിയന്ത്രിക്കാൻ കഴിയണം. അടുക്കളയുടെ വലുപ്പം കുറയുകയും ആശുപത്രികളുടെ വലുപ്പം കൂടുകയും ചെയ്തു. കേരളത്തിലെ കാർഷിക മേഖലയുടെ വികസനത്തിന് ഫാമുകൾ നൽകുന്ന പിന്തുണ വലുതാണ്.
ചടങ്ങിൽ ഒക്കൽ ഫാമിനെ കാർബൺ ന്യൂട്രൽ ഫാമായി പ്രഖ്യാപിച്ചു. സോയിൽ സർവേ വിഭാഗം അസിസ്റ്റൻ്റ് ഡയറക്ടർ പി. പ്രീതി ഫാമിലെ ജൈവാംശം രേഖപ്പെടുത്തിയ മാപ്പ് ഫാം സൂപ്രണ്ട് ഫിലിപ്പ്ജി ടി. കാനാട്ടിന് കൈമാറി.
ഓഗസ്റ്റ് 29 മുതൽ 31 വരെയാണ് ഫെസ്റ്റ്. ഈ തീയതികളിൽ രാവിലെ 9 മുതൽ വൈകിട്ട് ഏഴു വരെ കാ4ഷിക പ്രദ4ശനവും വിപണനവുമുണ്ടായിരിക്കും. സെമിനാറുകൾ, ഡോക്യുമെന്ററി പ്രദ4ശനം, കലാപരിപാടികൾ, മഡ് ഫുട്ബാൾ, വടംവലി തുടങ്ങിയ പരിപാടികൾ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മുപ്പതിലധികം സ്ഥാപനങ്ങളുടെ വിവിധ സ്റ്റാളുകൾ ഫെസ്റ്റിലുണ്ടാകും. പച്ചക്കറി, ഫലവൃക്ഷ തൈകളുടെ വിപലുമായി ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. ആധുനിക കൃഷി രീതിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും വീഡിയോ പ്രദ4ശനവും ഫെസ്റ്റിലുണ്ടാകും.