2000 Onam Markets of Agriculture Department from 11th to 14th September

സെപ്റ്റംബർ 11 മുതൽ 14 വരെ കൃഷി വകുപ്പിന്റെ 2000 ഓണവിപണികൾ

കൃഷി വകുപ്പിന്റെ വിപണി ഇടപെടൽ പദ്ധതിയുടെ ഭാഗമായി ഈ ഓണക്കാലത്ത് 2000 പഴം/പച്ചക്കറി വിപണികൾ ഈ ഓണക്കാലത്തു സംഘടിപ്പിക്കുന്നു. 2024 സെപ്തംബർ 11, 12, 13, 14 തീയതികളിലാണ് ഓണവിപണികൾ പ്രവർത്തിക്കുക. ഇത്തവണയും പ്രാദേശികമായ കാർഷിക ഉൽപ്പന്നങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് കേരളത്തിലുടനീളം ഗ്രാമപഞ്ചായ, മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധികളിൽ, കുറഞ്ഞത് ഒരു ഓണവിപണിയെങ്കിലും ഉറപ്പാക്കിയാണ് 2000 വിപണികൾ കൃഷി വകുപ്പിന്റെ കീഴിൽ നടത്തപ്പെടുന്നത്. എല്ലാ കൃഷിഭവൻ പരിധിയിലും ഒന്ന് എന്ന തോതിൽ 1076 വിപണികൾ കൃഷിവകുപ്പ് നേരിട്ടും, 160 വിപണികൾ വി.എഫ്.പി.സി.കെ വഴിയും, 764 വിപണികൾ ഹോർട്ട്കോർപ്പ് വഴിയുമാണ് നടത്തപ്പെടുന്നത്. ഓണവിപണിയിലൂടെ കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചക്കറികൾ പൊതുവിപണിയിലെ മൊത്തവ്യാപാര വിലയേക്കാൾ 10% അധികം വില നൽകി സംഭരിക്കുന്നതും, ഓണവിപണിയിലൂടെ വിൽപ്പന നടത്തുമ്പോൾ പൊതു വിപണിയിലെ ചില്ലറ വിൽപ്പന വിലയെക്കാൾ 30% വരെ കുറഞ്ഞവിലയ്യ് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതുമായിരിക്കും. കൃഷിഭവൻ തലത്തിൽ നടത്തപ്പെടുന്ന ഓണവിപണികൾ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുടെ നേതൃത്വത്തിൽ, ജനപ്രതിനിധികളുടെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും, മറ്റ് അനുബന്ധ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെയും സജീവ പങ്കാളിത്തത്തോടെയാണ് നടത്തപ്പെടുന്നത്. കർഷകരുടെ ഉൽപ്പന്നങ്ങൾ മെച്ചപ്പെട്ട വില നൽകി സംഭരിക്കുകയും, കൂടുതൽ പൊതുജനങ്ങളിലേക്ക് ന്യായവിലക്ക് കാർഷിക ഉൽപ്പന്നങ്ങൾ എത്തിക്കുകയും ചെയ്തുകൊണ്ടാവും കൃഷിവകപ്പിന്റെ ഓണക്കാലത്തെ വിപണി ഇടപെടൽ പദ്ധതി നടപ്പിലാക്കുക. ഓരോ ജില്ലകളിലും അധികമായി ഉൽപ്പാദിപ്പിക്കപ്പെടുന്ന കാർഷികോല്ലന്നങ്ങൾ ഹോർട്ടികോർപ്പ് സംഭരിച്ചു ലഭൃതകുറവൃള്ള ജില്ലകളിൽ വിതരണം നടത്തും. വയനാട് ജില്ലയിലെ സെന്റർ ഫോർ എക്സ്ലെൻസ് ഇൻ വെജിറ്റബി്ൾസിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും, വി.എഫ്.പി.സി.കെ മാർക്കറ്റുകളിൽ ലഭ്യമാകുന്ന പഴം പച്ചക്കറികൾ എന്നിവയും ഹോർട്ട്കോർപ്പ് സംഭരിച്ച് ഓണവിപണികളിൽ എത്തിക്കും. ഓണവിപണി സ്റ്റാളുകളിൽ നാടൻ പച്ചക്കറികൾ, ജൈവപച്ചക്കറി ഉല്പന്നങ്ങൾ, വട്ടവട, കാന്തലൂർ പച്ചക്കറികൾ, എന്നിവയ്ക്ക് പ്രത്യകം ബോർഡുകൾ പ്രദർശിപ്പിക്കും. പൂർണ്ണമായും ഗ്രീൻ പ്രോട്ടോക്കോൾ നടപടിക്രമങ്ങൾ പാലിച്ചാണ് ഇത്തവണത്തെ ഓണവിപണികൾ സംസ്ഥാനത്തുടനീളം നടപ്പിലാക്കുക.