സംസ്ഥാന തല കർഷക ദിനാചരണവും, കർഷക അവാർഡ് വിതരണവും നിയമസഭ ആർ. ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്നു

സംസ്ഥാന തല കർഷക ദിനാചരണവും, കർഷക അവാർഡ് വിതരണവും നിയമസഭ ആർ. ശങ്കര നാരായണൻ തമ്പി ഹാളിൽ നടന്നു. കർഷക സേവനങ്ങൾക്ക് ഒരുക്കിയിരിക്കുന്ന ഏകജാലക സംവിധാനമായ കതിർ ആപ്പിന്റെ ലോഞ്ചും നിർവ്വഹിച്ചു. കേരളത്തിലെ മുൻ മുഖ്യമന്ത്രിയും ആദ്യ മന്ത്രി സഭയിലെ കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന ശ്രീ. സി. അച്ച്യുതമേനോന്റെ പേരിൽ കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നൽകുന്ന അവാർഡ് (വൈക്കം ബ്ലോക്ക് പഞ്ചായത്ത്), കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ട്രാൻസ്ജെൻഡർ വിഭാഗത്തിലുള്ള വ്യക്തിക്ക് നൽകുന്ന അവാർഡ് (ശ്രാവന്തിക എസ്.പി), മികച്ച കാർ‍ഷിക ഗവേഷണത്തിന് ഏർപ്പെടുത്തിയ എം.എസ് സ്വാമിനാഥൻ അവാർഡ് (ഡോ. എ ലത) അതാത് വർഷങ്ങളിൽ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികൾ മികവോടെ നടപ്പിലാക്കിയ കൃഷി ഭവനു നൽകുന്ന അവാർഡ് (പുതൂർ കൃഷിഭവൻ) എന്നിങ്ങനെ 5 പുതിയ അവാർഡുകൾ ഉൾപ്പെടെ 61 അവാർഡുകളിൽ സംസ്ഥാന തലത്തിൽ വിജയികളായവരെ വേദിയിൽ ആദരിച്ചു. മുതിർന്ന കർഷകനായ ഗംഗാധരൻ പി, കർഷക തൊഴിലാളിയായ നെൽസൺ പി എന്നിവരെയും യോഗത്തിൽ ആദരിച്ചു.