Apply for State Farmer Award

സംസ്ഥാന കർഷക അവാർഡിന് അപേക്ഷിക്കാം

മികച്ച കർഷകർ, മികച്ച പാടശേഖര സമിതി, മികച്ച ജൈവ കൃഷി നടത്തുന്ന ആദിവാസി ഊര്, കൃഷി ശാസ്ത്രജ്ഞർ, ഉദ്യോഗസ്ഥർ, പത്രപ്രവർത്തകർ, കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന വിവിധ മേഖലകളിലെ വ്യക്തികൾ, മികച്ച റസിഡന്റ്സ് അസോസിയേഷൻ, കോളേജ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർഥികൾ, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മികച്ച സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങൾ തുടങ്ങിയവർക്ക് പുരസ്കാരം നൽകുന്നതിന് അപേക്ഷകൾ/ നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു.

കാർഷിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനം, മികച്ച കൃഷി ഭവൻ, കൃഷിക്കൂട്ടങ്ങൾ (ഉത്പാദന സേവന, മൂല്യവർധിത മേഖല), പ്രാഥമിക കാർഷിക വായ്പ സഹകരണ സംഘങ്ങൾ എന്നിവയ്ക്കും പുരസ്‌കാരങ്ങൾക്ക് അപേക്ഷിക്കാം. കൃഷിഭവനുകൾക്കും പഞ്ചായത്തുകൾക്കും മികച്ച കർഷകരെ അവാർഡിനായി നാമനിർദേശം ചെയ്യാം.അപേക്ഷകൾ ജൂലൈ 25 വരെ അതാതു കൃഷിഭവനുകളിൽ സ്വീകരിക്കും.വിശദവിവരങ്ങൾക്ക് www.karshikakeralam.gov.in. ഫോൺ: 0471-2304481, 0471-2304480