Kerala Farmer released special edition Krishi

കേരള കർഷകൻ സ്പെഷ്യൽ പതിപ്പ് കൃഷി പ്രകാശനം ചെയ്തു

“നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം” വിഷയത്തെ ആസ്പദമാക്കി കൃഷിവകുപ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രസിദ്ധീകരണമായ കേരള കർഷകന്റെ സ്പെഷ്യൽ പതിപ്പ് പ്രകാശനം ചെയ്തു. ജീവിതശൈലി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ശീലമാക്കേണ്ട ആഹാരക്രമത്തെക്കുറിച്ചും കാർഷിക മുറകളെക്കുറിച്ചും പ്രതിപാദിക്കുന്ന പതിപ്പിൽ ആരോഗ്യ രംഗത്തെ വിദഗ്ധർ എഴുതിയിട്ടുള്ള ലേഖനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.