കൃഷി വകുപ്പ് സമുചിതമായി സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ചു വരുന്ന ഞാറ്റുവേല ചന്തയും കർഷക സഭകളും പദ്ധതിയുടെ ഭാഗമായി കാർഷിക പ്രദർശന വിപണന മേളയും ജൂലൈ 1 മുതൽ പൂജപ്പുര സരസ്വതി മണ്ഡപത്തില്‍ വച്ച് നടത്തപ്പെടുന്നു. കൃഷി വകുപ്പിലെ വിവിധ സ്ഥാപനങ്ങൾ, ഫാമുകൾ എന്നിവരുടെ സ്റ്റാളുകളും കൃഷിക്കൂട്ടങ്ങളുടെ ഉൽപ്പന്നങ്ങൾ ഉൾപ്പെടെ കാര്‍ഷിക ഉൽപ്പന്നങ്ങളുടെ പ്രദര്‍ശന വിപണന മേളയും കാര്‍ഷിക സെമിനാറുകളും സംഘടിപ്പിച്ചിരിക്കുന്നു. പ്രദർശന സ്റ്റാളുകളുടെ ഉദ്ഘാടനം ജൂലൈ 1 തിങ്കളാഴ്ച്ച വൈകുന്നേരം 5 മണിക്ക് പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നിർവ്വഹിക്കും. ജൂലൈ 1 മുതൽ 4 വരെ നടക്കുന്ന പ്രദർശന മേളയോടാനുബന്ധിച്ച് ജൂലൈ 2 ന് രാവിലെ 10:30 മുതൽ 1 മണിവരെ കാലാവസ്ഥ അനുരൂപ കൃഷി എന്ന വിഷയത്തിൽ കൃഷി അസ്സിസ്റ്റന്റ് ഡയറക്ടർ പ്രമോദ് മാധവനും, ജൂലൈ 3 ന് രാവിലെ 10:30 മുതൽ 1 മണിവരെ ജൈവ കാർഷിക മിഷൻ എന്ന വിഷയത്തിൽ ഡോ.തോമസ് ബിജു മാത്യുവും (റിട്ട. കാർഷിക സർവകലാശാല പ്രൊഫസർ) ക്ലാസുകൾ കൈകാര്യം ചെയ്യും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 5:30 മുതൽ 7 മണി വരെ കലാപരിപാടികളും ഉണ്ടായിരിക്കും.