കൂൺ ഗ്രാമം പദ്ധതി- സംസ്ഥാന തലത്തിൽ ആരംഭിച്ചു
കൃഷി വകുപ്പ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ മുഖേന കൂൺ കൃഷി പ്രാത്സാഹിപ്പിക്കുന്നതിയി ഉൽപ്പാദനം, സംസ്കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി നടപ്പിലാക്കുന്ന കൂൺ ഗ്രാമം പദ്ധതി സംഥാനതലത്തിൽ ആരംഭിച്ചു. സംസ്ഥാന വ്യാപകമായി 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾക്ക് പുറമേ 2 വൻകിട കൂൺ ഉൽപ്പാദന യൂണിറ്റും, 1 കൂൺ വിത്തുത്പാദന യൂണിറ്റ്, 3 കൂൺ സംസ്കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം. ശ്രീ. വാസുദേവൻ എന്ന മുതിർന്ന കർഷകനെയും കൂൺ കൃഷിയിൽ മാതൃകാപരമായ നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനത്തെ മികച്ച കർഷകരായ അശോകൻ നടേശൻ, ഷൈജി തങ്കച്ചൻ, ജിത്തു തോമസ്, മഞ്ജുള എം, ജെസൽ കെ, ചിത്രലേഖ പി. എന്നിവരെയും പരിപാടിയിൽ കൃഷി മന്ത്രി ആദരിച്ചു. കൂൺ കൃഷിയിൽ നിന്നും മാസം ഒരുലക്ഷത്തി അറുപതിനായിരം രൂപ വരെ ആദായം നേടുന്ന ചിത്രലേഖയെ പോലുള്ള കൂൺ കർഷകർ സംസ്ഥാനത്തിന് മാതൃകയാണ്. കൂൺ ഗ്രാമം പദ്ധതി ഉൽഘാടനതോടനുബന്ധിച്ചു കൂൺ അധിഷ്ഠിത മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ഉൾപ്പെടുത്തി പ്രദർശന വിപണന മേളയും സംഘടിപ്പിച്ചു.
details : DocScanner 29-Jun-2024 11-41