Mushroom Village Project

കൂൺ ഗ്രാമം പദ്ധതി

കൃഷി വകുപ്പ് സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ മുഖേന കൂൺ കൃഷി പ്രാത്സാഹിപ്പിക്കുന്നതിനായി ഉൽപ്പാദനം, സംസ്കരണം, മൂല്യവർദ്ധനവ്, വിപണനം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകി നടപ്പിലാക്കുന്ന പദ്ധതിയാണ് കൂൺ ഗ്രാമം പദ്ധതി. സംസ്ഥാന വ്യാപകമായി 100 കൂൺ ഗ്രാമങ്ങൾ സ്ഥാപിക്കുവാനാണ് ലക്ഷ്യമിടുന്നത്. 100 ചെറുകിട കൂൺ ഉത്പാദന യൂണിറ്റുകൾക്ക് പുറമേ 2 വൻകിട കൂൺ ഉൽപ്പാദന യൂണിറ്റും, 1 കൂൺ വിത്തുത്പാദന യൂണിറ്റ്, 3 കൂൺ സംസ്കരണ യൂണിറ്റ്, 2 പാക്ക് ഹൗസ്, 10 കമ്പോസ്റ്റിംഗ് യൂണിറ്റ് എന്നിവ ചേർന്നതാണ് ഒരു സമഗ്ര കൂൺ ഗ്രാമം. കൂൺ കൃഷിയിൽ നിന്നും മാസം ഒരുലക്ഷത്തി അറുപതിനായിരം രൂപ വരെ ആദായം നേടാൻ സാധിക്കും.