State level inauguration of Nhatuvela Chanta and Farmers Sabhas was done

ഞാറ്റുവേല ചന്തയുടെയും കർഷകസഭകളുടെയും സംസ്ഥാന തല ഉൽഘാടനം നിർവഹിച്ചു

ഭൗമ സൂചിക പദവി ലഭിച്ച ഓണാട്ടുകര എള്ളിന്റെ മണ്ണിൽ തിരുവാതിര ഞാറ്റുവേലയുടെ പ്രാധാന്യത്തെ വിളിച്ചോതിക്കൊണ്ട് ഞാറ്റുവേല ചന്തയുടെയും കർഷകസഭകളുടെയും സംസ്ഥാന തല ഉൽഘാടനം നിർവഹിച്ചു. ഞാറ്റുവേലകളിൽ ഏറ്റവും ദൈർഘ്യമുള്ള തിരുവാതിര ഞാറ്റുവേലക്കുള്ള പ്രാധാന്യം പരമ്പരാഗത കൃഷി സംസ്കാരത്തിൽ വലുതാണെന്നും എന്നാൽ കാലാവസ്ഥ വ്യതിയാനം സൃഷ്‌ടിച്ച സ്ഥിതിഗതികൾ കൂടെ കണക്കിലെടുത്ത് കൃഷിചെയ്യേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. ഉഷ്ണതരംഗം, വരൾച്ച എന്നീ വാക്കുകൾ നമുക്ക് പരിചിതമായിക്കഴിഞ്ഞു. തൊട്ടു പിന്നാലെ അതിതീവ്ര മഴയും എത്തി. ഒരേ സമയം വെയിലിന്റെ കാഠിന്യം മൂലവും മഴയുടെ അധിക ലഭ്യത മൂലവും ഉണ്ടായ കൃഷി നാശത്തിന് അപേക്ഷ സ്വീകരിക്കേണ്ട സ്ഥിതിവിശേഷം ഉണ്ടായി. ഞാറ്റുവേലയുടെ പ്രാധാന്യം അപ്രകാരം നിലനിർത്തേണ്ടത് പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയ്ക്ക് അത്യന്താപേക്ഷിതമാണ്. നെൽവയലുകളുടെ സംരക്ഷണം വകുപ്പ് വളരെ ഗൗരവത്തോടെ കാണുന്ന കാര്യമാണെന്നും നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും കൃഷിവകുപ്പിന്റെ എല്ലാ പിന്തുണയും ഈ വിഷയത്തിൽ ഉണ്ടാകും.

കൃഷിവകുപ്പിനെ സംബന്ധിച്ചിടത്തോളം ഓണാട്ടുകര എള്ളിന് ഭൗമ സൂചിക പദവി ലഭിച്ചത് വലിയ അഭിമാനമുള്ള കാര്യമാണ്. ഓണാട്ടുകര എള്ളിന്റെ മൂല്യവർധനവിനും വിപണനത്തിനും പുതിയ സാദ്ധ്യതകൾ കണ്ടെത്തുമെന്നും തടവസരത്തിൽ ഓണാട്ടുകര എള്ളിന്റെ സംഭരണ ഉൽഘാടനം ശ്രീ. നെവിൻ രാജ് എന്ന കർഷകന്റെ 120kg എള്ള് സ്വീകരിച്ച് ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ ശ്രീ. എൻ. രവീന്ദ്രന് നൽകി നിർവഹിച്ചു.
നമ്മുടെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് കേരളഗ്രോ ബ്രാന്റിൽ വിപണനം നടത്തുന്നതിന് സമഗ്രമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

മുതിർന്ന കർഷകയായ ശ്രീമതി. ജമീലയെ വേദിയിൽ മന്ത്രി പൊന്നാട അണിയിച്ചും പറമ്പരാഗത വിത്തിനങ്ങൾ കൈമാറിയും ആദരിച്ചു.
ഫാം ഇൻഫർമേഷൻ ബ്യൂറോ തയ്യാറാക്കിയ ഞാറ്റുവേല കലണ്ടർ, ടേബിൾ കലണ്ടർ എന്നിവയുടെ പ്രകാശനം മന്ത്രി MLA ക്കു നൽകികൊണ്ട് നിർവഹിച്ചു.