ഹൈദരാബാദിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചർ എക്സ്ററൻഷൻ മാനേജ്മെന്റ് (മാനേജ്)സംഘടിപ്പിച്ച അഗ്രി ഫിലിം ഫെസ്റ്റിവൽ 2023 ൽ ദേശീയതലത്തിൽ സർക്കാർസ്ഥാപനങ്ങൾ നിർമ്മിച്ച മികച്ച ചിത്രത്തിനുള്ള പുരസ്കാരം സംസ്ഥാന കൃഷിവകുപ്പിന്റെ ഫാം ഇൻഫർമേഷൻ ബ്യൂറോ കരസ്ഥമാക്കി. 2023 ൽ എഫ്.ഐ.ബി. തയ്യാറാക്കിയ “മണ്ണിൽ സ്വർണ്ണവും വിണ്ണിൽ സ്വപ്നവുമായി ഗീത” എന്ന ചിത്രത്തിനാണ് പുരസ്കാരം. ഫെബ്രുവരി 22ന് ഹൈദരാബാദത്തിൽ വച്ചാണ് അവാർഡ് ചടങ്ങ്.