Kerala - Agriculture Seminar 2nd November Assembly Hall

കേരളീയം – കാർഷിക സെമിനാർ നവംബർ 2 -ാം തീയതി നിയമസഭ ഹാൾ

കേരളപിറവി മുതൽ സംസ്ഥാനം നേടിയ കാർഷിക പുരോഗതികൾ, സ്വീകരിച്ച പുതിയ നയങ്ങൾ, കാഴ്ച്ചപ്പാടുകൾ, മികച്ച പദ്ധതികൾ, ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിലെ വൈദഗധ്യവും ലാളിത്യവും വിജ്ഞനാസമ്പാദനത്തിനും, നൂതന ആശയങ്ങൾക്കും ഊന്നൽ കൊടുത്തുകൊണ്ട് കേരളം കൈവരിച്ച കാർഷിക നേട്ടങ്ങൾ എല്ലാം ലോകത്തിനു മുൻപിൽ അവതിപ്പിക്കുകയാണ് കേരളീയം.

കേരളത്തിന്റെ മഹാ ഉത്സവമായി തിരുവനന്തപുരത്ത് നവംബർ 1മുതൽ 7 വരെ കേരളീയം സംഘടിപ്പിക്കുന്നു. കേരളീയത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന കാർഷിക സെമിനാർ നവംബർ 2-ാം തീയതി നിയമസഭയിലെ ശ്രീ ശങ്കരനാരയണൻ തമ്പി – ഹാളിൽ നടക്കുന്നതാണ്.

കാർഷിക മേഖലയിൽ കഴിഞ്ഞ വർഷങ്ങളിൽ നടത്തപ്പെട്ട മികച്ച സേവനങ്ങൾ, വിവിധ പദ്ധതികൾ, നാളെയുടെ വാഗ്ദാനങ്ങളായ മൂല്യ വർദ്ധിത കാർഷിക മിഷൻ, പോഷക സമൃദ്ധി മിഷൻ. കേരള അഗ്രോബിസിനസ്സ് കമ്പനിയുടെ രൂപികരണംകൃഷിയിടാധിഷ്ഠിത ആസൂത്രണവും കൃഷി കൂട്ടങ്ങളും തുടങ്ങി ഒട്ടനവധി പദ്ധതികളുടെ ചർച്ച വേദിയായിട്ടാണ് കാർഷിക സെമിനാർ സംഘടിപ്പിക്കുന്നത്.

കാർഷിക മേഖലയിൽ കൈവരിച്ച നേട്ടങ്ങളും ഇന്നിന്റെ പദ്ധിതിയുടെ നടത്തിപ്പും. നാളെയുടെ കാർഷിക മേഖലയിലെ സാധ്യതകളെയും കുറിച്ച് കാർഷിക ഉൽപദാന കമ്മീഷണർ ശ്രീ ഡോ.ബി.അശോക്.IAS വിശദീകരിക്കുന്നതാണ്.

ദേശീയ അന്തർദേശീയ കാർഷിക മേഖലയിലെ വിദഗ്ധർ, ശാസ്ത്രഞ്ജർ അവാർഡ് ജേതാക്കൾ എന്നിവർ കാർഷിക സെമിനാറിന് നേതൃത്വം നൽകും.

കാർഷിക സെമിനാർ രാവിലെ 8.30 മണിക്ക് രജിസ്ട്രഷനോട് കൂടി ആരംഭിക്കുന്നതും ഉച്ചയ്ക്ക് 1.30-ന് കൃഷിവകുപ്പ് ഡയറ്കടർ ശ്രീമതി അഞ്ജു. കെ.എസ്സ് IAS ന്റെ കൃതജ്ഞതയോടെ അവസാനിക്കുന്നതുമാണ്.

കേരളീയം ട്രേഡ് ഫെയർ

ഈ വർഷം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് തലസ്ഥാനമായ തിരുവനന്തപുരത്ത് നവംബർ ഒന്ന് മുതൽ ഏഴു വരെ വമ്പിച്ച ആഘോഷങ്ങൾ ഒരുക്കിയിരിക്കുകയാണ്. ഒരാഴ്ച നീണ്ടുനിൽക്കുന്ന ഈ ആഘോഷത്തിൽ വിവിധങ്ങളായ പരിപാടികൾ ഒട്ടനവധി വേദികളിൽ കോർത്തിണക്കിയിട്ടുണ്ട്. കൃഷിവകുപ്പിന്റെ ട്രേഡ് ഫെയർ LMS COMPOUND ലാണ് ഒരുക്കുന്നത്. ജൈവ സർട്ടിഫിക്കേഷനുള്ള വിവിധ ഉൽപ്പന്നങ്ങൾ (ആതിരപ്പിള്ളി ട്രൈബൽ വാലി FPC, സംസ്ഥാന വിത്ത് ഉൽപ്പാദനകേന്ദ്രം ആലുവ, KADS തൊടുപുഴ , ഹിൽ റേഞ്ച് ട്രൈബൽ FPC ഇടുക്കി) എന്നിവയും, ഭൗമസൂചിക ലഭിച്ചിട്ടുള്ള കൈപ്പാട് അരി, ഓണാട്ടുകര എള്ള്, വാഴക്കുളം പൈനാപ്പിൾ, കുറ്റിയാട്ടൂർ മാങ്ങ തുടങ്ങിയവയും, സർക്കാരിന്റെ സ്വന്തം കേരളഗ്രോ ബ്രാൻഡിൽ സർക്കാർ ഫാമുകളിൽ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള വിവിധ നടീൽ വസ്തുക്കൾ, അരി ഉൽപ്പന്നങ്ങൾ, പഴച്ചാറുകൾ, എണ്ണ,
സസ്യവളർച്ചാത്വരകങ്ങൾ, ജൈവ കീടനാശിനികൾ എന്നിവയും കേരള കാർഷിക സർവ്വകലാശാലയുടെ നടീൽ വസ്തുക്കൾ, മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ, ജൈവ വളങ്ങൾ എന്നിവയും ട്രേഡ് ഫെയറിൽ ഉണ്ടായിരിക്കുന്നതാണ് . കൂടാതെ 13 കൃഷിക്കൂട്ടങ്ങളുടെയും 12 MSME കളുടെയും വൈവിധ്യമാർന്ന ഉദ്പ്പന്നങ്ങൾ (അരി, ചെറു ധാന്യങ്ങൾ, ചക്ക, കശുവണ്ടി, തേൻ, കാപ്പി, കൂൺ, കരിമ്പ്, നേന്ത്രക്കായ, മാങ്ങ, പൈനാപ്പിൾ, മുരിങ്ങയില, മരച്ചീനി മുതലായവ), 18 FPC കളുടെ ആകർഷകമായ ഉദ്പ്പന്നങ്ങൾ (തേയില, കാപ്പി, സുഗന്ധവ്യഞ്ജനങ്ങൾ, ഗാബ റൈസ്, ചെറു ധാന്യങ്ങൾ, വിവിധതരം അരി) എന്നിവയും വിൽപ്പനയ്ക്ക് സജ്ജമാക്കുന്നുണ്ട്.

 

കൂടുതൽ അറിയാൻ