സംസ്ഥാന സർക്കാർ കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2024 അന്താരാഷ്ട്ര ശില്പശാലയുടെയും കാർഷിക പ്രദർശനങ്ങളുടെയും പ്രചരണാർത്ഥം ഒരു ലോഗോ തയ്യാറാക്കുന്നതിനായി മത്സരാടിസ്ഥാനത്തിൽ ഫാം ഇൻഫർമേഷൻ ബ്യൂറോ വ്യക്തികളിൽ നിന്നും എൻട്രികൾ ക്ഷണിക്കുന്നു. കാർഷിക ഉത്പന്നങ്ങളുടെ മൂല്യ വർദ്ധനവും വിപണനവും അടിസ്ഥാനമാക്കിയാണ് വൈഗ എല്ലാവർഷവും സംഘടിപ്പിക്കുന്നത്. തയ്യാറാക്കിയ ലോഗോ പി. എൻ. ജി. ഫോർമാറ്റിൽ 18/ 10/ 2023ന് 3 മണിക്ക് മുൻപായി ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ piofibtvm@gmail.com എന്ന ഈ-മെയിൽ വിലാസത്തിൽ അയച്ചുതരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്‌ 0471 -2318186 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. മികച്ച ലോഗോയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച അന്തിമ തീരുമാനം ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ സ്വീകരിക്കുന്നതാണ്. തെരഞ്ഞെടുക്കുന്ന മികച്ച ലോഗോയ്ക്ക് ആകർഷകമായ ക്യാഷ് പ്രൈസ് നൽകുന്നതാണ്.