ഞങ്ങളും കൃഷിയി ലേക്ക്’ പദ്ധതിയുടെ ഭാഗമായി ‘കല്ലിയൂർ ഗ്രീൻസ്
നല്ല രുചിയുടെ നന്മയൂറുന്ന, നാടൻ ഉത്പന്നങ്ങൾ രുചിക്കാൻ ആഗ്രഹിക്കുന്ന തിരുവനന്തപുരം ജില്ലയിലെ നഗരവാസികൾക്ക് ഒറ്റക്ലിക്കിൽ ഇവയെല്ലാം വീ ട്ടുമുറ്റത്തെത്തിക്കാൻ ‘കല്ലിയൂർ ഗ്രീൻസ്’ എന്ന ബ്രാൻഡിൽ കൃഷിക്കൂട്ടങ്ങളുടെ ഓൺലൈൻ വിപണിയുമായി തിരുവനന്തപുരം ജില്ലയിലെ കല്ലിയൂർ കൃഷിഭവൻ.
കൃഷിവകുപ്പിന്റെ “ഞങ്ങളും കൃഷിയി ലേക്ക്’ പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച 212 കൃഷിക്കൂട്ടങ്ങളുടെ ഉത്പന്നങ്ങൾക്ക് മികച്ചവില ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ കല്ലിയൂർ ഗ്രീൻസ് ഇന്ന് നഗരവാസികളുടെ പ്രിയ ഓൺലൈൻ വിപണിയായി മാറിക്കഴിഞ്ഞു..