ചക്ക സംരംഭകർക്കായി ഏകദിന ശിൽപശാല
സംസ്ഥാന കൃഷി വകുപ്പിൻറെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ആനയറയിൽ സ്ഥിതി ചെയ്യുന്ന സമേതി പരിശീലന കേന്ദ്രത്തിൽ വച്ച് ഒക്ടോബർ 19ന് ചക്കയുടെ സംരംഭകർക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ചക്കയുടെ വാണിജ്യപരമായ ഇനങ്ങൾ, ആഗോളതലത്തിൽ മൂല്യ വർധനവിനുള്ള സാധ്യത, വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ, യന്ത്രവൽക്കരണം, സാങ്കേതിക വിദ്യ തുടങ്ങിയ വിവിധ വിഷയങ്ങൾ, പാനൽ ചർച്ച തുടങ്ങിയവ ശില്പശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.സംരംഭകർക്ക് പ്രസ്തുത വിഷയങ്ങളിൽ പ്രാവീണ്യം നേടിയ വിദഗ്ധരുമായി മുഖാമുഖം സംവദിക്കാനുള്ള അവസരവും ശിൽപശാലയിൽ ലഭ്യമാക്കുന്നുണ്ട്. ശിൽപശാലയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള സംരംഭകർ ഒക്ടോബർ 13 നകം https://forms.office.com/r/9ayxXgx3XF എന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.sfackerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക. സംശയങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നം. 1800-425-1661, 9447051661 (വാട്സ്ആപ്പ്)