Horticorp has paid all the dues of the farmers till July 31

ജൂലൈ 31 വരെയുള്ള കർഷകരുടെ കുടിശിക മുഴുവൻ കൊടുത്തു തീർത്ത് ഹോർട്ടികോർപ്പ്

കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഹോർട്ടിക്കോർപ്പ് 2023 ജൂലൈ 31 വരെ കർഷകരിൽ നിന്നും സംഭരിച്ച പച്ചക്കറികളുടെ തുക മുഴുവൻ കൊടുത്തു തീർത്തു. 4.3027 കോടി രൂപയാണ് ഹോർട്ടിക്കോർപ്പ് വിതരണം നടത്തിയത്.
ഈ ഓണക്കാലത്ത് (ഓഗസ്റ്റ് 31 വരെ) കർഷകരിൽ നിന്ന് സംഭരിച്ച പച്ചക്കറികളുടെ വിലയും നൽകുന്നതിനുള്ള നടപടികൾ കൃഷി വകുപ്പ് പൂർത്തീകരിച്ചു. 1.2543 കോടി രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഉടൻ എത്തും.

ഹോർട്ടികോർപ്പ്, വി എഫ് പി സി കെ മുഖേന സംഭരിച്ച പഴം- പച്ചക്കറികളുടെ ആകെ വിലയായ 5.557 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. 550 കർഷകരിൽ നിന്നും 220 കർഷക സംഘങ്ങളിൽ നിന്നും ഹോർട്ടികോർപ്പ് സംഭരിച്ച പച്ചക്കറികളുടെ വിലയും, വി എഫ് പി സി കെ 2632 കർഷകരിൽ നിന്നും സംഘങ്ങളിൽ നിന്നും സംഭരിച്ച പഴം- പച്ചക്കറികളുടെ വിലയുമാണ് അനുവദിച്ചത്. 3500ലധികം കർഷകർക്ക് ഇതിലൂടെ ഗുണം ലഭിച്ചു.