പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് ഒരേ സോഫ്റ്റ് വെയർ
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഒരേതരം സോഫ്റ്റ് വെയർ നടപ്പാക്കും. ഇതിന് ടാറ്റ കൺസൾട്ടൻസി സർവ്വീസസിനെ (TCS) നിർവ്വഹണ ഏജൻസിയായി തീരുമാനിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതിയിൽ ഭാഗമാകാതെ സംസ്ഥാനം ആവിഷ്ക്കരിച്ച പദ്ധതിയുമായാണ് മുന്നോട്ട് പോവുക. സംസ്ഥാനത്തെ സഹകരണ മേഖല വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിനാലും കേരള ബാങ്കുമായി നിരന്തരം ബന്ധം പുലർത്തേണ്ടതിനാലുമാണിത്.