കേന്ദ്ര കാലാവസ്ഥാധിത വിള ഇൻഷുറൻസ് പദ്ധതിയിൽ കർഷകർക്ക് ചേരാനുള്ള അവസാന തീയതി സെപ്റ്റംബർ 7ലേക്ക് നീട്ടി. തേയില, കാപ്പി, റബ്ബർ എന്നീ വിളകൾ ഒഴിവാക്കിയാണ് 2023 ഖാരിഫ് സീസണിന്റെ പുതുക്കിയ വിജ്ഞാപനം വന്നിട്ടുള്ളത്.
ആഗസ്റ്റ് 25ന് പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം പദ്ധതിയിൽ ചേരുന്നതിനുള്ള സമയപരിധി ആഗസ്റ്റ് 31ന് അവസാനിച്ചിരുന്നു. പദ്ധതിയിൽ കൂടുതൽ കർഷകരെ ഉൾപ്പെടുത്തുന്നതിന് വേണ്ടി അവസാന തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൃഷിവകുപ്പ് സമർപ്പിച്ച ആവശ്യം പരിഗണിച്ചുകൊണ്ടാണ് കേന്ദ്ര കൃഷിമന്ത്രാലയം പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചത്.
നെല്ല്, തെങ്ങ്, കമുക്, വാഴ, വെറ്റില, കൊക്കോ, ഇഞ്ചി, മാവ്, കപ്പലണ്ടി, ജാതി, ഏലം, ഗ്രാമ്പൂ, കുരുമുളക്, പയറുവർഗങ്ങൾ, പൈനാപ്പിൾ, കരിമ്പ്, എള്ള്, മരച്ചീനി, കിഴങ്ങു വർഗ്ഗവിളകൾ, ചെറുധാന്യങ്ങൾ പച്ചക്കറികൾ തുടങ്ങിയവയ്ക്ക് കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനത്തിന് നഷ്ടപരിഹാരം നൽകുന്നതാണ് പദ്ധതി.