Funding for infrastructure development of markets in the horticulture sector

ഹോർട്ടികൾച്ചർ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ധനസഹായം

ഹോർട്ടികൾച്ചർ മേഖലയിലെ വിപണികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ചില്ലറ വിപണികൾ സ്ഥാപിക്കുന്നതിന് സമതല പ്രദേശങ്ങളിൽ 5.25 ലക്ഷം രൂപയും 35% മലയോര പ്രദേശങ്ങളിൽ 7.5 ലക്ഷം രൂപയും 50% പഴം പച്ചക്കറി ഉന്തുവണ്ടികൾക്കു 15,000 രൂപയും 50% ധനസഹായം നൽകുന്നു.
കൂടാതെ കുറഞ്ഞത് ഒരു ഹെക്ടർ വരെ വിസ്തൃതിയുള്ള നഴ്സറികൾ സ്ഥാപിക്കുന്നതിന് 7.5 ലക്ഷം രൂപയും 50% കൂൺ കൃഷിക്ക് 8 ലക്ഷം രൂപയും 40% കൂൺ വിത്തുല്പാദനത്തിനു 6 ലക്ഷം രൂപയും 40% ധനസഹായം നൽകുന്നു കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരളയുടെ ഓഫീസുമായി ബന്ധപ്പെടുക.
കൂടുതൽ വിവരങ്ങൾക്ക് മിഷൻ ഡയറക്ടർ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള, യൂണിവേഴ്സിറ്റി പി. ഒ തിരുവന ́പുരം- 34 എന്ന വിലാസത്തിലോ 0471 2330856, 2330867, 9188954089 എന്നീ ഫോൺ നമ്പറുകളിലോ, www.shm.kerala.gov.in എന്ന വെബ്സൈറ്റിലോ ബന്ധപ്പെടുക.