ഹൈടെൻഷൻ ലൈനിന് കീഴിൽ കൃഷി ചെയ്ത വാഴകൃഷി നഷ്ടപ്പെട്ട കർഷകന് 3.5 ലക്ഷം രൂപ ധനസഹായം നൽകുവാൻ തീരുമാനിച്ചു. വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയും കെഎസ്ഇബി ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് കെ എസ് ഇ ബി ധനസഹായം നൽകുന്നതിന് തീരുമാനമായത്.

ഓണത്തിന് വിളവെടുക്കാൻ ഭാഗമായ 400 ഓളം വാഴകളാണ് ഹൈ ടെൻഷൻ ലൈനിന് കീഴിൽ എന്ന കാരണത്താൽ വെട്ടി മാറ്റപ്പെട്ടത്.