മഴക്കെടുതിയിലുണ്ടാകുന്ന കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യാൻ കൃഷി വകുപ്പ് ജില്ലതലത്തിൽ കൺട്രോൾ റൂമുകൾ തുറന്നു

മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം.

കർഷകർക്ക് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി കൃഷി നാശനഷ്ടങ്ങൾക്ക് ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കാം. അതിനായി എയിംസ് പോർട്ടലിൽ (www.aims.kerala.gov.in) ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും, നാശനഷ്ടം സംഭവിച്ച കാർഷിക വിളകളെയും സംബന്ധിച്ച വിവരങ്ങൾ ചേർത്ത് കൃഷിഭവനുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.in, www.keralaagriculture.gov.in വെബ്സൈറ്റുകൾ സന്ദർശിക്കണം.