1.ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുക (ആധാർ സീഡിംഗ്).
• പോസ്റ്റ് ഓഫിസിലെ ഇന്ത്യൻ പോസ്റ്റൽ പേയ്മെന്റ് ബാങ്ക് മുഖേന ആധാർ ലിങ്ക് ചെയ്ത് അക്കൗണ്ടുകൾ ആരംഭിക്കാവുന്നതാണ്.
• 2023 മെയ് 25,26,27 ദിവസങ്ങളിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
• കർഷകൻ ആധാർ കാർഡും മൊബൈൽ ഫോണുമായി അടുത്തുള്ള/ കൃഷി ഭവൻ നിർദ്ദേശിക്കുന്ന പോസ്റ്റ് ഓഫിസിൽ എത്തുക .
2. 2. e –KYC
• പി എം കിസാൻ പോർട്ടൽ ( pmkisan.gov.in ) അക്ഷയ, സി എസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങൾ, കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുള്ള ആൻഡ്രോയിഡ് അപ്ലിക്കേഷൻ വഴി e –KYC ചെയ്യുക. ആധാർ കാർഡും മൊബൈൽ ഫോണും ഇതിനായി കരുതുക.
• 2023 മെയ് 22 മുതൽ മെയ് 27 വരെ അക്ഷയ കേന്ദ്രങ്ങളിൽ ഇതിനായി പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.
3. ഭൂരേഖകൾ സമർപ്പിക്കൽ
• റവന്യൂ വകുപ്പിന്റെ ReLIS പോർട്ടലിൽ ഭൂമി വിവരങ്ങൾ ഉള്ളവർ കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങൾ നേരിട്ടോ, അക്ഷയ / പൊതുസേവന കേന്ദ്രങ്ങൾ വഴിയോ അടിയന്തരമായി ചേർക്കേണ്ടതാണ്.
• ReLIS പോർട്ടലിൽ ഭൂമി സംബന്ധിച്ച് വിവരങ്ങൾ ഇല്ലാത്തവർ, ഭൂമി വിവരങ്ങൾ ലഭ്യമാണെങ്കിലും ഇതുവരെ ഓൺ ലൈൻ സ്ഥലവിവരം നൽകാൻ കഴിയാത്തവർ അപേക്ഷയും 2018 – 2019 ലെയും നിലവിലെയും കരമടച്ച രസീതും നേരിട്ട് കൃഷി ഭവനിൽ നൽകി ഭൂമി സംബന്ധിച്ച വിവരങ്ങൾ പി എം കിസാൻ പോർട്ടലിൽ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 1800-425-1661 എന്ന ടോൾ ഫ്രീ നമ്പരിലോ, 0471-2304022 ; 0471-2964022 എന്നീ ഫോൺ നമ്പരുകളിലോ ബന്ധപ്പെടുക