ആലപ്പുഴ ജില്ലയിൽ ചേർത്തലയിൽ ഈ മാസം 19 മുതൽ 28 വരെ നടത്തുന്ന “കരപ്പുറം കാർഷിക കാഴ്ചകൾ” പരിപാടിയോടനുബന്ധിച്ച് b2b (ബിസിനസ്സ് ടു ബിസിനസ്സ്) മീറ്റ് സംഘടിപ്പിക്കുന്നു. മെയ് 20 ന് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് ആഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന ഉത്പാദക – സംരംഭക മീറ്റിൽ കർഷകർ, കർഷക സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, ഫാർമർ പ്രൊഡ്യൂസർ ഒാർഗനൈസേഷൻസ്, കാർഷിക മൂല്യ വർദ്ധിത ഉത്പന്ന നിർമ്മാണ യൂണിറ്റുകൾ, കൃഷി കൃഷി അനുബന്ധ സൂക്ഷ്മ സംരംഭകർ, കൃഷി കൂട്ടങ്ങൾ തുടങ്ങിയവർക്ക് ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്ത് ഈ മീറ്റിൽ പങ്കെടുക്കാവുന്നതാണ്. വാണിജ്യാടിസ്ഥാനത്തിൽ കാർഷിക ഉത്പന്നങ്ങൾ ഉണ്ടാക്കുന്ന കർഷക, കർഷക സംഘങ്ങളെ അവ സംഭരിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പരിചയപ്പെടുത്തി സ്ഥായിയായ ഒരു ഉത്പാദന – സംഭരണ പ്രക്രിയയ്ക്ക് വഴി തെളിക്കുകയാണ് പ്രധാന ലക്ഷ്യം. കൂടുതൽ വിവരങ്ങൾക്കും ഗൂഗിൾ ഫോം ലിങ്കിനുമായി ആലപ്പുഴ ജില്ലയിലെ കൃഷിഭവനുകളുമായി ബന്ധപ്പെടേണ്ടതാണ്.