പാണഞ്ചേരി സർവീസ് സഹകരണ ബാങ്ക് സംരംഭമായ പീച്ചി അഗ്രി ഇൻഡസ്ട്രിയൽ പാർക്ക് നാടിന് സമർപ്പിച്ചു. സർവ്വകലാശാലകളുമായി ചേർന്ന് വ്യവസായ പാർക്കുകൾ ആരംഭിക്കും. പഠനത്തോടൊപ്പം ജോലി ചെയ്യുമ്പോൾ ക്രെഡിറ്റ് മാർക്ക് നൽകി ജോലി പഠനത്തിന്റെ ഭാഗമാക്കി മാറ്റും. സഹകരണ ബാങ്കുകൾ ലാഭത്തിനപ്പുറം അതത് മേഖലയിലെ മനുഷ്യരുടെ ജീവിതസാഹചര്യങ്ങൾ എത്രത്തോളം മെച്ചപ്പെടുത്താനാകും. വെയ്സ്റ്റ് ടു വെൽത്ത് അഥവാ മാലിന്യസംസ്കരണം വഴി സമ്പത്ത് എന്ന ആശയത്തിലൂന്നിയ സംരംഭങ്ങളിലാണ് ഭാവി. കർഷകർക്ക് വിത്ത് മുതൽ വിപണനം വരെയുള്ള സൗകര്യങ്ങൾ ഒരുക്കാനും നേരിട്ടും അല്ലാതെയും ഇരുന്നൂറോളം പേർക്ക് തൊഴിൽ നൽകാനും പുതിയ സംരംഭം വഴി കഴിയും.