കേരളസർക്കാർ കൃഷിവകുപ്പ് സംഘടിപ്പിച്ച വൈഗ 2023 സമാപന വേദിയിൽ വൈഗമാധ്യമ പുരസ്കാരങ്ങൾ വിതരണം ചെയ്തു. വൈഗ 2023 മികച്ച രീതിയിൽ പ്രചരണം നൽകിയ പത്രമാധ്യമങ്ങളായ മാതൃഭൂമിക്കും ജനയുഗത്തിനും പുരസ്കാരങ്ങൾ കൈമാറി. മികച്ച പത്രറിപ്പോർട്ടറായി കേരളകൗമുദി റിപ്പോർട്ടർആയ കെ എസ്സു ജിലാലിനെ തെരഞ്ഞെടുത്തു. മികച്ചവിഷ്വൽ മീഡിയയായി മീഡിയവൺ ചാനലിനെയും, മികച്ച എഫ്എംചാനലായി ക്ലബ് 94.3യെയും തെരഞ്ഞെടുത്തു. മികച്ചഓൺലൈൻ വാർത്താമാധ്യമമായി കൃഷി ജാഗരണിനെതെരഞ്ഞെടുത്തു.