“കേരൾ അഗ്രോ” എന്ന ബ്രാൻഡ് നാമത്തിൽ കൃഷിവകുപ്പിന്റെ ബ്രാൻഡഡ് ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് ഓൺലൈൻ വിപണിയിൽ ലഭ്യമാക്കുന്നു. ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ പ്ലാറ്റ്.ഫോമുകൾ വഴി ഭാരതം മുഴുവൻ ലഭിക്കത്തക്ക രീതിയിൽ ഉൽപ്പന്നങ്ങൾ വിപണനം നടത്തും. ഈ പദ്ധതിയിൽ ആദ്യം സർക്കാർ ഫാമുകൾ മാത്രമാണ് ആവിഷ്കരിച്ചിരുന്നത്. തുടർന്ന് എസ് ബി സി എൽ മണ്ണുത്തി, സ്റ്റേറ്റ് ബയോ കണ്ട്രോൾ ലാബ് തിരുവനന്തപുരം, ഹോർട്ടികോർപ് – മൂന്നാറിലേയും മാവേലിക്കരയിലെയും യൂണിറ്റുകൾ, എസ് എഫ് എസിയുടെ കീഴിലുള്ള FPCs/FPOs, കൃഷിഭവനകളുടെ കീഴിലുള്ള സംഘങ്ങളുടെ ഉൽപ്പന്നങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.. ഇതുവരെ കൃഷിവകുപ്പ് ഫാമുകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും 64 ഉൽപ്പന്നങ്ങൾ ഇതുവരെ ഓൺലൈൻ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയിട്ടുണ്ട്. 24 സർക്കാർ ഫാമുകൾ വിവിധതരം ഉൽപ്പന്നങ്ങൾ, പച്ചക്കറി, വിത്ത്, പഴവർഗ്ഗ ലേയർ/ ഗ്രാഫ്റ്റ്, കുരുമുളക് ഗ്രാഫ്റ്റ്/ വേര് പിടിപ്പിച്ച തൈകൾ, ഔഷധ സസ്യങ്ങൾ, ജൈവവളങ്ങൾ, മൂല്യ വർദ്ധിത ഉത്പന്നങ്ങൾ എന്നിവ ഉത്പാദിപ്പിച്ച് ബ്രാൻഡ് ചെയ്ത് ഓൺലൈൻ വിതരണത്തിന് തയ്യാറാക്കിയിട്ടുണ്ട്.