Agriculture products in Kerala now in attractive packaging

സംസ്ഥാനത്തെ കർഷകരുടെ പ്രാദേശിക ഉത്പന്നങ്ങൾ ആകർഷകമായ പായ്ക്കറ്റുകളിൽ വിപണിയിലെത്തിക്കുന്നതിന്റെ ഭാഗമായി കേരള സർക്കാർ കൃഷിവകുപ്പും മുംബൈ ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ്-മായി ധാരണാ പത്രം ഒപ്പിടുന്നു. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ചിട്ടുള്ള വൈഗ 2023 കാർഷിക പ്രദർശനങ്ങളുടെ വേദിയിൽ വച്ചാണ് ധാരണാ പത്രം ഒപ്പു വക്കുന്നത്.

പാക്കേജിംഗ് ആന്‍റ് ബ്രാന്‍റിംഗ്

ഏതൊരു ഉല്പന്നവും വിപണനം നടത്തുന്നതിന് തീ‍ർത്തും ഒഴിച്ചുകൂടാന്‍ പറ്റാത്തവിധം പാക്കേജിംഗും ബ്രാന്‍ഡിംഗും ലോകമെങ്ങും അതിവേഗം വളരുകയും, പുതിയ ടെക്നോളജികള്‍ ഉരുത്തിരിയികയും ചെയ്യുന്ന   കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഇന്ത്യയിലെ പാക്കേജിംഗ് ഇന്‍ഡസ്ട്രിയുടെ വളർച്ചാനിരക്ക് 15%ന് മുകളിലാണ്. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് പൊതുവെ ഷെല്‍ഫ് ലൈഫ് കുറവാണെന്നത് വിപണനത്തെയും ഗുണമേന്മയെയും കർഷകന് ലഭിക്കുന്ന ലാഭത്തെയും  സാരമായി ബാധിക്കുന്ന കാര്യമാണ്.
          ഉല്പന്നങ്ങള്‍ പാഴായി പോകുന്നത് തടയുന്നതിനോടൊപ്പം കൂടുതല്‍ കാലയളവിലേക്ക് അത് ലഭ്യമാക്കുന്നതിനും, ദൂരസ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനും, ഭക്ഷ്യ പോഷക സുരക്ഷ ഉറപ്പാക്കുന്നതിനും, ഉല്പാദന സംസ്കരണ വിപണന മേഖലകളില്‍ കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മൂല്യവർദ്ധനവ് സഹായകമാകും. കേരളത്തിന്റെ        പ്രത്യേക സാഹചര്യത്തില്‍ കൃഷി ലാഭകരമായ സംരഭം ആക്കുന്നതിന് മൂല്യവർദ്ധിത ഉല്പന്നങ്ങളുടെ വിപണനത്തിന് പ്രത്യേക ഊന്നല്‍ നല്കേണ്ടതുണ്ട്. കർഷകരുടെ കൂട്ടായ്മയോടെ കാർഷിക ഉല്പാദനവും വിപണനവും സമന്വയിപ്പിച്ച് കാർഷികോല്പാദനം കൂടുതൽ ലാഭകരമാക്കാം.
         ഉല്പന്നത്തിന്‍റെ ഗുണനിലവാരവും ആവശ്യകതയും നിയന്ത്രിക്കുന്ന രണ്ട് പ്രധാന ഘടകങ്ങയ പാക്കേജിംഗും ബ്രാന്‍ഡിംഗും ഉല്പാദകനെയും ഉപഭോക്താവിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണികളാണ്. ഉപഭോക്താക്കളില്‍ മൂല്ല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ ആവശ്യകത വര്‍ദ്ധിപ്പിച്ച് മെച്ചപ്പെട്ട വിപണി കണ്ടെത്തുന്നതില്‍ പാക്കേജിംഗിനും ബ്രാന്‍ഡിംഗിനും വലിയ പങ്കുണ്ട്.
         ഒരു ഉല്പന്നത്തെ ഉള്‍ക്കൊള്ളുവാനും അവ കേടാകാതെ സംരക്ഷിക്കുന്നതിനും വേണ്ടവിധം ഉപയോഗിക്കാനും ഉപഭോക്താവിന്‍റെ മുന്നിലേക്ക് ആകർഷകമായി അവതരിപ്പിച്ച് വില്പന വർദ്ധിപ്പിക്കാനും പാക്കേജിംഗ് സഹായിക്കുന്നു. ഉല്പന്നങ്ങളുടെ വിപണിക്ക്  അനുയോജ്യമായ പാക്കോജിംഗും കൃത്യവും വ്യക്തവുമായ ബ്രാന്‍ഡിംഗും കൂട്ടിയിണക്കി വിപണന തന്ത്രങ്ങള്‍ രൂപപ്പെടുത്തി മൂല്ല്യവർദ്ധിത ഉല്പന്നങ്ങളിലൂടെ വിപണനസാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും അങ്ങനെ കാര്‍ഷിക വൃദ്ധി സുസ്ഥിരമായ ഒരു വരുമാന മാര്‍ഗ്ഗമായി തീരാനും ഇടയാകും.
          ഈ ഉദ്ദേശത്തോടെയാണ് പാക്കേജിംഗിലെ നൂതനരീതികളെപ്പറ്റി സംസാരിക്കുന്നതിന് ഇന്ത്യയിലെ പാക്കേജിംഗ് മേഖലയിലെ പയനിയേഴ്സ് ആയിട്ടുള്ള Mumbai,  Indian Institute of Packaging (IIP), ലെ ഉന്നത ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും വൈഗ 23 യിലേക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത്. വൈഗ 23 യുടെ ഭാഗമായി, കേരള സര്‍ക്കാര്‍ മുംബൈ IIP യുമായി ഒരു ധാരണാ പത്രം ഒപ്പുവെക്കുന്നു. ഇതുവഴി പാക്കേജിംഗ് മേഖലയിലെ നൂതനരീതികള്‍ പഠിക്കാനും ടെക്നോളജി കൈമാറ്റത്തിനും ഇന്ത്യയിലും വിദേശത്തും വിപണി കണ്ടെത്താന്‍ സഹായിക്കുന്ന അധുനിക രീതികള്‍ കേരളത്തിലെ കൃഷി അനുബന്ധ മേഖലയിലെ  സംരഭകർക്കും കൃഷിക്കൂട്ടങ്ങള്‍ക്കും  എഫ് പി ഒ-കള്‍ക്കും ലഭ്യമാകാനും ഇടയാകുന്നു. കേരളത്തിലെ കാർഷികമേഖലയിലെ നാഴികക്കല്ലായിരിക്കും ഈ ധാരണാപത്രം  എന്നതില്‍ സംശയമില്ല.
       ധാരണാ പത്രപ്രകാരം താഴെപ്പറയുന്ന മേഖലകളിലാണ് കരാറിൽ ഏർപ്പെടുന്നത്. ഇവയില്‍ തന്നെ കേരളത്തിലെ കര്‍ഷകരുടെ ആവശ്യാനുസരണം വേണ്ടവ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും  ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സാങ്കേതിക സഹായങ്ങൾ  

• ഉത്പന്നങ്ങളുടെ പാക്കിങ്ങും ഡിസൈനിങ്ങും
• വ്യാവസായിക അടിസ്ഥാനത്തിൽ ഉല്പന്നങ്ങൾ തയ്യാറാക്കൽ
• ഉല്പ്പന്നങ്ങളുടെ ഷെൽഫ് ലൈഫ് നിർണ്ണയവും പരിശോധനകളും
• ശില്പശാലകളും പരിശീലനവും
• കയറ്റുമതിക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ
• മോണിറ്ററിങ്ങും തുടർ പ്രവർത്തനങ്ങളും
• പാക്കേജിങ്ങിനും സേവനങ്ങൾക്കുമുള്ള സഹായങ്ങൾ
• ലോജിസ്റ്റിക് മാനേജ്മെൻറ്
• പരിശീലകർക്കുള്ള പരിശീലനങ്ങളും സെമിനാറുകളും പ്രദർശനങ്ങളും