വൈഗ 2023 ന്റെഭാഗമായി നടക്കുന്ന കാർഷികപ്രദർശനം കേരളം കണ്ട ഏറ്റവും മികച്ച പ്രദർശനമായി. സർക്കാർ – അർദ്ധ സർക്കാർ -സ്വകാര്യ സ്ഥാപനങ്ങളുടെതടക്കം 250-ലധികം സ്റ്റാളുകളാണ് വൈഗയുടെ ഭാഗമായിപുത്തരിക്കണ്ടംമൈതാനിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ജമ്മു ആൻഡ് കാശ്മീർ, സിക്കിം, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, കർണാടക, തമിഴ്നാട്, ആസാംഎന്നിവയുടെ സ്റ്റോളുകളും ജനപ്രിയമായി. വിവിധ സംസ്ഥാനങ്ങൾ അവരുടെ ഭൗമസൂചിക ഉൽപ്പന്നങ്ങൾ അടക്കം പ്രാദേശികമായിട്ടുള്ള വിഭവങ്ങളുമായിട്ടാണ് വൈഗയെ വർണ്ണാഭമാക്കുവാൻ എത്തിയിരിക്കുന്നത്. രാവിലെ 11 മുതൽരാത്രി 10 മണിവരെയാണ്കാർഷിക പ്രദർശനം നടക്കുന്നത്. രാത്രി 9 മണിവരെ പ്രവേശനപാസ് പ്രദർശനനഗരിയിൽനിന്ന്ലഭിക്കും.