Vaiga 2023: First DPR clinic concluded

കേരള സർക്കാർ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 25 മുതൽ തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിക്കുന്ന വൈഗ 2023 നോട്‌ അനുബന്ധിച്ച് തിരുവനന്തപുരം  സമേതിയിൽ സംഘടിപ്പിച്ച ആദ്യ ഡിപിആർ ക്ലിനിക്ക് ‘വഴികാട്ടി’ സമാപിച്ചു. 45 സംരംഭകരുടെ ഭാവി സംരംഭങ്ങൾക്ക് അനുയോജിയമായ   50 വിശദമായ പദ്ധതിരേഖകൾ വിദഗ്ധസമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കി വൈഗവേദിയിൽ വച്ച് കൃഷി   വകുപ്പ് മന്ത്രി പി പ്രസാദ് സംരംഭകർക്ക് നലകും.  കാർഷിക മേഖലയിലെ സംരംഭകത്വ വികസനത്തിനു   മുതലക്കൂട്ടക്കുവാൻ  ആരംഭിച്ച ഡിപിആർക്ലിനിക്കുകൾ തുടർന്നും രണ്ട്മാസ ഇടവേളകളിൽ സംഘടിപ്പിക്കും.
കാർഷിക മൂല്യവർദ്ധന ശൃംഖലയുടെ വികസനം എന്ന ആശയത്തിൽ കൃഷി വകുപ്പ്സംഘടിപ്പിക്കുന്ന ആറാമത്വൈഗയുടെ ഭാഗമായി, കർഷകരുടെ ഉല്പന്നങ്ങൾ സംഭരിക്കുവാനും മൂല്യവർദ്ധനവ്നടത്തുവാനും ഉദ്ദേശിക്കുന്ന സംരംഭകരെ കർഷകരുമായി ബന്ധിപ്പിക്കുവാൻ ബിസിനസ്സ് 2 ബിസിനസ്സ് (ബി2ബി) മീറ്റ്സംഘടിപ്പിക്കുന്നുണ്ട്.
കാർഷിക മേഖലയിലെ പ്രധാന പ്രശ്നനങ്ങൾ സാങ്കേതികമായി  പരിഹാരം കാണുന്നതിന്അഗ്രി-ഹാക്കത്തോണും വൈഗയോടനുബന്ധിച്ച്നടത്തുന്നു. വ്യത്യസ്ത പ്രശ്നങ്ങൾക്ക് 36 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തോൺ വേദിയിൽ വച്ച്പരിഹാര മാർഗ്ഗങ്ങൾ വികസിപ്പിക്കും. നിലവിൽലഭിച്ച അപേക്ഷകളുടെയും പരിഹാരമാർഗ്ഗങ്ങളുടെയും പ്രാഥമിക പരിശോധന വിദഗ്ധരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.